മാനന്തവാടി ∙ കർണാടകയിലെ കുട്ടത്ത് കഴിഞ്ഞ ദിവസം മരിച്ച തോൽപ്പെട്ടി സ്വദേശിയായ 19 വയസ്സുകാരന്റേതു കൊലപാതകമെന്നു ബന്ധുക്കൾ. തിരുനെല്ലി പഞ്ചായത്തിലെ കക്കേരി കാട്ടുനായ്ക്ക ഉന്നതിയിലെ വിഷ്ണു കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.
ബന്ധുക്കളും ജനപ്രതിനിധികളും ചേർന്നു മൃതദേഹം മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ.
കർണാടക അതിർത്തി പ്രദേശമായ കുട്ടയിലെ പെൺ സുഹൃത്തിനെ കാണാനായി വീട്ടിൽ നിന്ന് പോയതായിരുന്നു വിഷ്ണു. പിന്നീട് വൈകിട്ടോടെ വിഷ്ണുവിനെ അബോധാവസ്ഥയിൽ പെൺ സുഹൃത്തും സഹോദരനും ചേർന്ന് കുട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിഷ്ണുവിനെ ആരോ ക്രൂരമായി മർദിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം.
വിഷ്ണുവിന്റെ മൊബൈൽ ഫോണിലേക്ക് കർണാടക സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഭീഷണി സന്ദേശം അയച്ചിരുന്നതായും ഇതേക്കുറിച്ചും അന്വേഷണം നടത്തണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നു. വിഷ്ണുവിന്റെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മന്ത്രി ഒ.ആർ.കേളുവിന് പരാതി നൽകി. മന്ത്രി പരാതി മുഖ്യമന്ത്രിക്ക് കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

