വൈക്കം ∙ വൈക്കത്തിന്റെ മണ്ണിൽ മറ്റൊരു ചരിത്രം കുറിക്കാൻ തയാറെടുക്കുകയാണ് അറുപത്തിമൂന്നുകാരിയായ വീട്ടമ്മ. കോതമംഗലം വാരപ്പെട്ടി മുകളേൽ റൂബി മത്തായിയാണ് വേമ്പനാട്ടുകായലിൽ 9 കിലോമീറ്റർ ദൂരം നീന്തിക്കടന്ന് ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്.
വേൾഡ് റെക്കോർഡ്സിൽ ഇടംപിടിക്കുകയാണ് ലക്ഷ്യം.
കായൽ നീന്തി കടക്കണമെന്ന ആഗ്രഹം വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും പങ്കുവച്ചതോടെ അവർ നൽകിയ പിന്തുണയാണ് പ്രോത്സാഹനമായത്. ഇതോടെ കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനോട് ആഗ്രഹം പങ്കുവച്ചു.
ചുരുങ്ങിയ ദിവസംകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച റൂബി തുടർന്ന് മൂവാറ്റുപുഴയാറ്റിൽ പരിശീലനം ആരംഭിച്ചു. ഇപ്പോൾ രണ്ടര മണിക്കൂറുകളോളം തുടർച്ചയായി നീന്താനുള്ള കഴിവ് നേടിയതായി റൂബി പറഞ്ഞു.
വേമ്പനാട് കായലിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽനിന്നു വൈക്കം ബീച്ച് വരെയുള്ള 9 കിലോമീറ്റർ ദൂരം നീന്തിക്കടക്കാനുള്ള അവസാന വട്ട
പരിശീലനവും പൂർത്തിയാക്കി. നാളെ രാവിലെ 7.10ന് ആണ് സാഹസിക നീന്തൽ ആരംഭിക്കുന്നത്.
വൈക്കം നഗരസഭയും നാട്ടുകാരും സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും പിന്തുണ അറിയിച്ചിട്ടുണ്ട്. ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തിക്കടന്ന് റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന മുപ്പത്തിമൂന്നാമത്തെ താരമാണ് റുബി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

