പന്തീരാങ്കാവ്∙ പെരുമണ്ണ സ്വദേശി ദോഹയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ തെക്കേപ്പാടം കവിനൂർ കോയക്കുട്ടിയുടെയും ജമീലയുടെയും മകൻ കുറുങ്ങോട്ടുമ്മൽ കെ.ടി.
യാഖൂബ് (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
ഒന്നര മാസം മുമ്പാണ് യാഖൂബ് അവധി കഴിഞ്ഞ് ദോഹയിലേക്ക് തിരിച്ചുപോയത്. പിതാവ് കോയക്കുട്ടിയും ദോഹയിലാണ്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റുക്സാന.
മക്കൾ: ഇഷ ഫാത്തിമ, ഹിവ മറിയം. സഹോദരങ്ങൾ: മഹബൂബ്, ഹിബ ഫാത്തിമ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

