ഇത്തവണത്തെ വിവാഹ സീസണില്‍ തങ്ങളുടെ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് എന്റര്‍പ്രൈസസിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ്.
സുരക്ഷിതവും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ സമ്മാനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നു വരുന്ന ഉപഭോക്തൃ താല്പര്യങ്ങളാണ് വിവാഹ സീസണിനൊപ്പം ഡിമാന്‍ഡ് ഉയര്‍ത്തുന്നത്.
വീടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉപഭോഗത്തിന്റെ കാര്യത്തില്‍ വിവാഹ സീസണ് ഏറെ നിര്‍ണായകമാണ്.
സ്വര്‍ണത്തിലും ആഭരണങ്ങളിലുമുള്ള വര്‍ധിച്ചു വരുന്ന നിക്ഷേപം, സുപ്രധാന രേഖകള്‍ തുടങ്ങിയവയും ഡിമാന്‍ഡ് വര്‍ധിക്കാന്‍ വഴിയൊരുക്കുന്നുണ്ട്.
ഉപഭോക്തൃ താല്പര്യങ്ങളിലെ ഈ മാറ്റങ്ങള്‍ക്ക് ഒപ്പം ഗോദ്റെജിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ് സാധാരണ കപ്ബോര്ഡുകളേക്കാള് കൂടുതല്‍ ശക്തമായ ഹോം ലോക്കറുകളുടെ വിപുലമായ ശ്രേണിയും അവതരിപ്പിക്കുന്നുണ്ട്.
വിവാഹ സീസണ് തങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ തന്ത്രപരമായി കൂടുതല്‍ പ്രധാനപ്പെട്ട കാലമാണെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ് വിഭാഗം മേധാവി പുഷ്കര്‍ ഗോഖലെ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

