റാന്നി∙ മാർത്തോമ്മ സഭ റാന്നി -നിലയ്ക്കൽ ഭദ്രാസന വികസന സംഘത്തിന്റെ നേതൃത്വത്തിൽ തപോവൻ അരമനയിൽ ഫലവൃക്ഷത്തൈകളുടെ വിതരണം നടത്തി. ഡോ.
ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രപ്പോലിത്ത ഉദ്ഘാടനം നിർവഹിച്ചു. ‘ഇന്ന് വികസനത്തിന്റെ മറവിൽ എല്ലാ തണൽ മരങ്ങളും നശിപ്പിച്ചു.
ഈ വികസന രീതിയും മനോഭാവവും മാറ്റി ഭൂമിക്ക് തണൽ ഒരുക്കേണ്ടതു പൊതു ഉത്തരവാദിത്വം ആണ്’– ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ പറഞ്ഞു.
വികസന സംഘം വൈസ് പ്രസിഡന്റ് റവ.രാജീവ് ദാനിയേൽ അധ്യക്ഷനായി.
സഭയുടെ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, വികസന സംഘം ഭാദ്രാസന സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ, ട്രഷറാർ മനോജ് ഡേവിഡ് കോശി, റവ.ഏബ്രഹാം വർഗ്ഗീസ്, തോമസ് ഏബ്രഹാം, സാം മുള്ളം കാട്ടിൽ, ത്രിതല പഞ്ചായത്തംഗങ്ങളായ ബാബുരാജ് റ്റി.ജെ, ദിലീപ് ഫിലിപ്പ് ഉതിമൂട്, സനൂജാ മീഫാ, എ.എൻ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

