കുമരനല്ലൂർ ∙ വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിന് കെഎസ്ഇബി ജീവനക്കാർ രക്ഷകരായി. കുമരനല്ലൂരിലെ ഒരു പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിന് സമീപത്തെ വൈദ്യുതിലൈനിലാണ് പ്രാവ് കുടുങ്ങിയിരുന്നത്.
കാലിൽ ചാക്ക് നൂൽ കുരുങ്ങി പറക്കാൻ സാധിക്കാതെ വന്നതോടെ പ്രാവ് ലൈനിൽ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട
സ്ഥാപനത്തിലെ ജീവനക്കാർ ഉടനെ പടിഞ്ഞാറങ്ങാടി കെഎസ്ഇബി ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ ജീവനക്കാർ നിമിഷങ്ങൾക്കുള്ളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈദ്യുതി ലൈനിൽ നിന്നും പ്രാവ് വേർപെടുത്തിയെങ്കിലും പ്രാവിന്റെ കാലിലെ കുരുക്ക് മുറുകിയ അവസ്ഥയിലായിരുന്നു.
തുടർന്ന് ജീവനക്കാരും നാട്ടുകാരും ചേർന്ന് നൂൽ അറുത്തുമാറ്റി പ്രാവിന് വെള്ളവും പരിചരണവും നൽകി. പടിഞ്ഞാറങ്ങാടി കെഎസ്ഇബി ജീവനക്കാരായ ചന്ദ്രപ്രസാദ്, രാജേഷ്, അനക്സ്, സുബോധൻ, ഡ്രൈവർ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രാവിന് പുതു ജീവൻ നൽകിയത്.
സ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് നിലവിൽ പ്രാവിന് ആവശ്യമായ പരിചരണവും ഭക്ഷണവും നൽകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

