മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലെ എക്സ് റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതിനാൽ രോഗികൾ ദുരിതത്തിലായി. ഇവിടെ ചികിത്സ തേടി എത്തുന്നവരിൽ പ്രതിദിനം 250 ഓളം പേർക്കാണ് എക്സ് റേ പരിശോധന നടത്തേണ്ടി വരുന്നത്.
എക്സ് റേ യൂണിറ്റിലെ പ്രധാന മെഷീൻ കാലപ്പഴക്കത്താൽ തകരാറിലായതിനെ തുടർന്നാണ് പരിശോധനകൾ മുടങ്ങിയത്. ഇതോടെ രോഗികൾ ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട
സ്ഥിതിയിലാണ്. അപകടാവസ്ഥയിലും അവശ നിലയിലും, എത്തുന്ന രോഗികൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്.
കൂടാതെ ഇത് നിർധന രോഗികൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയും വരുത്തി വയ്ക്കുന്നുണ്ട്.
താൽക്കാലികമായി ബദൽ സംവിധാനം എന്ന നിലയിൽ പോർട്ടബിൾ മെഷീൻ ഉപയോഗിച്ച് ചുരുക്കം ചില എക്സ് റേകൾ മാത്രമാണ് എടുക്കുന്നത്, മുൻപ് ബില്ല് അടച്ച് കഴിഞ്ഞ ശേഷമായിരുന്നു പരിശോധന എങ്കിൽ ഇപ്പോൾ എക്സ് റേ എടുത്താൽ മാത്രം ബില്ലടച്ചാൽ മതിയെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. അതേസമയം ആധുനിക സംവിധാനങ്ങളുള്ള പുതിയ യന്ത്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ ഇത് പ്രവർത്തന സജ്ജമാകുമെന്നും അധികൃതർ അറിയിച്ചു.
ആശുപത്രിയിലെ സിടി സ്കാൻ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തോളമായി.
സിടി സ്കാൻ പരിശോധനയ്ക്കായി എത്തുന്നവരെ നല്ലൂർനാട് അംബേദ്കർ ആശുപത്രിയിലേക്കാണ് അയക്കുന്നത്. അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കണം.
പുതിയ സിടി സ്കാൻ മെഷീൻ വാങ്ങുന്നതിന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടികൾ പൂർത്തിയായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

