രാജകുമാരി∙ ജില്ലയിലെ വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ ഭരണകൂടം സർക്കാരിന് സമർപ്പിച്ചു. അണക്കെട്ടുകളുടെ പരമാവധി സംഭരണ ശേഷിയുടെ പുറത്തുള്ള സ്ഥലങ്ങളിൽ പട്ടയം കാെടുക്കുന്നതിന് തടസ്സമില്ലെന്നാണ് റിപ്പോർട്ടിലെന്നാണ് സൂചന.
കല്ലാർകുട്ടി, പാെന്മുടി, ചെങ്കുളം അണക്കെട്ടുകളുടെ പരമാവധി സംഭരണശേഷിയിൽ നിന്ന് 10 ചെയിൻ വരെയും ഇടുക്കി പദ്ധതി പ്രദേശത്തെ 3 ചെയിൻ വരെയുമുള്ള ഭാഗത്തെ കൈവശക്കാർക്കാണ് ഇനിയും പട്ടയം നൽകാനുള്ളത്.
കല്ലാർകുട്ടി– 1403, ചെങ്കുളം– 222, ഇടുക്കി (അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉപ്പുതറ വില്ലേജുകൾ)– 1502 എന്നിങ്ങനെയാണ് പട്ടയം നൽകാനുള്ളവരുടെ എണ്ണമെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. എന്നാൽ ഇതിൽകൂടുതൽ കൈവശക്കാർക്ക് പട്ടയം നൽകാനുണ്ടെന്നാണ് പട്ടയ അവകാശ സംരക്ഷണ സമിതിയുടെ വാദം.
പാെന്മുടിയിൽ നൂറിലധികം പേരും അപേക്ഷ നൽകി വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്നു. ഇവിടങ്ങളിൽ പട്ടയം നൽകുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റവന്യു, വൈദ്യുത, ജലവിഭവ വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേർന്ന യോഗം കലക്ടറോട് നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയത്. പദ്ധതി പ്രദേശങ്ങളിൽ 3 വകുപ്പുകളുടെയും സംയുക്ത പരിശോധന പൂർത്തിയാക്കിയെന്നാണ് വിവരം.
ശേഷിക്കുന്നത് ചുരുങ്ങിയ ദിവസങ്ങൾ; എങ്ങനെ പട്ടയം നൽകും?
ഇൗ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇതിനുള്ളിൽ പദ്ധതി പ്രദേശങ്ങളിലെ കൈവശക്കാർക്ക് എങ്ങനെ പട്ടയം നൽകുമെന്നാണ് കർഷക സംഘടനകളുടെ ചോദ്യം. 10 വർഷത്തിനിടെ പദ്ധതി പ്രദേശങ്ങളിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിൽ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ ഇപ്പോൾ ഇത്തരമാെരു വാഗ്ദാനവുമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സർവേ കഴിഞ്ഞത് 5 മാസം മുൻപ്
10 ചെയിൻ, 3 ചെയിൻ മേഖലകളിൽ കൈവശക്കാർക്ക് പട്ടയം നൽകുന്നതിനായി സർവേ നടത്തി കഴിഞ്ഞ ഓഗസ്റ്റിനു മുൻപ് റവന്യു വകുപ്പ് സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു.
ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും നിരത്തി സർക്കാർ തുടർനടപടി സ്വീകരിച്ചില്ല. ഒന്നാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലുൾപ്പെടെ 10 ചെയിൻ, 3 ചെയിൻ മേഖലയിലെ കൈവശക്കാർക്ക് പട്ടയം വാഗ്ദാനം ചെയ്തിരുന്നു.
2020ൽ കട്ടപ്പനയിൽ പട്ടയമേളയ്ക്കെത്തിയ അന്നത്തെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ 3 ചെയിൻ മേഖലയിൽ പട്ടയം നൽകുമെന്ന് ഉറപ്പ് നൽകി.
10 ചെയിൻ മേഖലയിൽ പട്ടയം നൽകാൻ വൈദ്യുതി വകുപ്പിന് എതിർപ്പില്ലെന്ന് വൈദ്യുത മന്ത്രിയായിരുന്ന എം.എം.മണിയും യോഗത്തിൽ അറിയിച്ചു. എന്നാൽ രണ്ടാം പിണറായി സർക്കാർ ഇൗ തീരുമാനം അട്ടിമറിച്ചു.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇരട്ടയാറിൽ 10 ചെയിൻ പ്രദേശത്ത് പട്ടയം നൽകാൻ നയപരമായ തീരുമാനമെടുക്കുകയും 2016ൽ എൽഡിഎഫ് സർക്കാർ ഇവിടെ പട്ടയം നൽകുകയും ചെയ്തിരുന്നു.
പട്ടയം ലഭിക്കാൻഎത്ര പേർ?
∙ കല്ലാർകുട്ടി– 1403
∙ ചെങ്കുളം– 222
∙ ഇടുക്കി (3 വില്ലേജ്)– 1502
ഇത് റവന്യു വകുപ്പിന്റെ കണക്ക്. ഇതു പോരെന്ന് പട്ടയ അവകാശ സംരക്ഷണ സമിതി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

