കോഴിക്കോട്∙ സംസ്ഥാനത്ത് അതിവേഗ റെയിൽ വീണ്ടും ചർച്ചയാകുമ്പോൾ ആശങ്കയോടെ കല്ലായി പള്ളിക്കണ്ടി മേഖല. 4 വർഷം മുൻപ് കെ റെയിലിന്റെ നേതൃത്വത്തിൽ ‘സിൽവർ ലൈൻ’ പാതയ്ക്ക് കുറ്റിയടിച്ച് അടയാളപ്പെടുത്തിയ ഈ പ്രദേശത്താണ് സംസ്ഥാനത്ത് ആദ്യം പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിയത്.അന്നു മഞ്ഞക്കുറ്റി കല്ലായി പുഴയിൽ ഒഴുക്കിയായിരുന്നു പ്രതിഷേധം.
ആ മഞ്ഞക്കുറ്റി ഇപ്പോഴും പുഴയിലെ ചെളിയിൽ മുങ്ങിയ നിലയിലുണ്ട്. പദ്ധതിക്ക് പ്രാരംഭമായി 100 കോടി ചെലവഴിച്ചതായി സർക്കാർ പറയുമ്പോഴും പാതയ്ക്ക് കുറ്റിയടിച്ച് പഠനം നടത്തിയ സ്വകാര്യ കൺസൽറ്റൻസിക്ക് ഇതുവരെ സർക്കാർ പണം നൽകിയിട്ടുമില്ല.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കെ റെയിൽ സാമൂഹിക ആഘാത പഠനം നടത്തിയ പയ്യോളിയിലെ വി.കെ.കൺസൽറ്റൻസിക്കാണ് കരാർ തുക ലഭിച്ചില്ലെന്ന് ഉടമയും മുൻ ഡപ്യൂട്ടി കലക്ടറുമായ വി.കെ.ബാലൻ പറയുന്നത്.
മലപ്പുറത്ത് തിരൂർ, താനൂർ, കടലുണ്ടി, കുണ്ടായിത്തോട് പ്രദേശത്തും ജില്ലയിൽ വടകര അഴിയൂർ വരെയുമാണ് പഠനം നടത്താൻ കരാർ. എന്നാൽ പദ്ധതി സർക്കാർ പിന്നീട് മരവിപ്പിച്ചതോടെ പണം ലഭിച്ചില്ല.
ഇത്തരത്തിൽ മറ്റു കൺസൽറ്റൻസിക്കും പണം ലഭിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പനാത്തുതഴം, പാവങ്ങാട് – പേരാമ്പ്ര റോഡ്, മൂടാടി ഹൈവേ, പുതിയങ്ങാടി – മാവിളിക്കടവ് റോഡ് എന്നിവ പഠനം പൂർത്തിയായി റിപ്പോർട്ട് നൽകിയതായി കൺസൽറ്റൻസി അധികൃതർ പറഞ്ഞു.
പദ്ധതിപ്രദേശമായ പള്ളിക്കണ്ടി ഇബ്രാഹിം പാലം പരിസരത്തെ വീടുകളിൽ മതിൽ ചാടിക്കടന്നും ബലം പ്രയോഗിച്ചും വീടിന്റെ അടുക്കളയിലും വീട്ടുമുറ്റത്തും പൊതു റോഡിലും വരെ മഞ്ഞക്കുറ്റി സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തുരത്തി കെ റെയിലിനെതിരെ സമരം ചെയ്ത കല്ലായി പള്ളിക്കണ്ടി പ്രദേശത്തുകാരാണ് പുതിയ അതിവേഗ റെയിലിന്റെ പേരിൽ ആശങ്ക പങ്കുവയ്ക്കുന്നത്.
ആശങ്ക പരിഹരിക്കാൻ സംരക്ഷണ സമിതി കോഓർഡിനേറ്ററായിരുന്ന ഫൈസൽ പള്ളിക്കണ്ടിയുടെ നേതൃത്വത്തിൽ വീണ്ടും പ്രവർത്തകർ സജീവമായിട്ടുണ്ട്.‘‘സ്ത്രീകൾ മാത്രമുള്ളപ്പോഴാണ് ഉദ്യോഗസ്ഥർ അന്നു മതിൽ ചാടിക്കടന്ന് എത്തിയത്.
പിന്നീട് നാട്ടുകാർ എത്തി തടഞ്ഞു. തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിൽ കുറ്റിയടിച്ചതോടെ സ്ഥലം വിൽപന നടത്താൻ കഴിയാത്ത അവസ്ഥയായി’’ – പരപ്പിൽ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.കെ.ഫിറോസ് പറഞ്ഞു.
2022 മാർച്ചിലാണ് കെ റെയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉത്തര കേരളത്തിൽ സർവേയുടെ ഭാഗമായി മലപ്പുറം തിരൂരിൽ നിന്ന് സർവേ തുടങ്ങി കല്ലായിയിൽ എത്തിയത്. പള്ളിക്കണ്ടി ചക്കിലകം പറമ്പ് പ്രദേശത്തെ വീടുകൾക്കും കല്ലായി പുഴയ്ക്കും അടിയിലൂടെ പാത കടന്നുപോകുമെന്നും ഉപരിതലത്തിൽ അടയാളപ്പെടുത്തൽ മാത്രമാണെന്നും അറിയിച്ചാണ് ഉദ്യോഗസ്ഥർ അന്ന് എത്തിയത്.
എന്നാൽ സ്ഥലം ഉടമകൾക്കു നോട്ടിസ് നൽകാതെ ഒരു സുപ്രഭാതത്തിൽ കുറ്റി അടിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

