തരിയോട് ∙ ഹൈടെക് പഠനോപകരണങ്ങളും അത്യാധുനിക ക്ലാസ് മുറിയും കളിസ്ഥലവും ഒരുക്കി വർണാഭമാവുകയാണ് തരിയോട് ജി.എൽ.പി സ്കൂൾ. സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് മികവുറ്റ പഠനാന്തരീക്ഷം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ വകുപ്പ് സർവശിക്ഷാ അഭിയാൻ കേരള, പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം വകയിരുത്തി സ്കൂളിൽ നിർമിച്ച പ്രീ-പ്രൈമറി വർണകൂടാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നവീകരിച്ച പ്രീ-പ്രൈമറി ക്ലാസ് റൂമുകളുടെ ഉദ്ഘാടനം തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു നിർവഹിച്ചു.
തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, വാർഡ് അംഗം വി.ജി ഷിബു, എസ്.എസ്. കെ വയനാട് ഡി.പി.സി.വി അനിൽകുമാർ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.
ബാബു, സ്കൂൾ പ്രധാനധ്യാപകൻ ജോൺസൺ ഡിസിൽവ, ബിന്ദു തോമസ്, കെ ഗിരീഷ് കുമാർ, ബി. സലിം, കെ.ജാഫർ, വി.എം സ്മൈല, രാധിക ശ്രീരാഗ്, ശാരിക, മുഫാസ് മുഹമ്മദ്, ജുവാൻ പി ജോമി, പ്രഷീത വർഗീസ് എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

