കോഴിക്കോട് ∙ സംസ്ഥാന ബജറ്റിൽ അഭിഭാഷക ക്ഷേമനിധി ഉയർത്തുമെന്ന പ്രഖ്യാപനം ആത്മാർഥത ഇല്ലാത്തതും, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടനം മാത്രമാണെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കോഴിക്കോട് കോർട്ട് സെന്റർ അഭിപ്രായപ്പെട്ടു. ബജറ്റ് പ്രഖ്യാപനത്തിലൂടെ സംസ്ഥാന സർക്കാർ അഭിഭാഷക സമൂഹത്തെ അവഹേളിച്ചുവെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കോഴിക്കോട് ബൈസെന്റനറി കോർട്ട് കോപ്ലക്സിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബി.അനൂപ് കിഷൻ, സി.കെ.സുരേഷ്, മാത്യു കട്ടിക്കാന, കെ.
ജയ പ്രശാന്ത് ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി.നിഹാൽ, വി.എം.മുസ്തഫ, എ.ഹരീഷ്, ഡി. മോഹൻ ദാസ്, പി.
ബാലകൃഷ്ണൻ നായർ, കെ.പി.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

