കോട്ടയം ∙ സ്വയംഭരണ പദവി ലഭിച്ചതിന്റെ നിറവിൽ ബസേലിയസ് കോളജ്; പ്രഖ്യാപനം ആഘോഷമാക്കി അധികൃതരും വിദ്യാർഥിസമൂഹവും. ഉന്നത വിദ്യാഭ്യാസ മേഖല മാറ്റത്തിന്റെ പാതയിലാണെന്നും അധ്യാപനത്തിലെ മാറ്റങ്ങളെ അധ്യാപകർ ഇഷ്ടപ്പെടണമെന്നും സ്വയംഭരണ പദവി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ പറഞ്ഞു. കോളജുകൾക്കുള്ള സ്വയംഭരണ അവകാശം 20 വർഷം മുൻപെങ്കിലും ആരംഭിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.എംഒസി കോളജുകളുടെ മാനേജർ ഡോ.
സഖറിയാസ് മാർ അപ്രേം സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി.
സമത്വപാഠങ്ങൾപഠിച്ചത് ബസേലിയസിൽനിന്ന്: ജസ്റ്റിസ് വി.ജി. അരുൺ
അടുത്ത അധ്യയന വർഷം മുതൽ കോളജിൽ ബിരുദ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും സ്കോളർഷിപ് നൽകുന്ന ‘കരുതൽ’ പദ്ധതിയുടെ പ്രഖ്യാപനം ജസ്റ്റിസ് വി.ജി.അരുൺ നടത്തി.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പഠിച്ചത് ബസേലിയസിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. മാനവികതയിലൂന്നിയ വിദ്യാഭ്യാസമാണ് നേടേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോളജ് ലോഗോയുടെ പ്രകാശനം സർവകലാശാല സിൻഡിക്കറ്റംഗം റെജി സക്കറിയയും എൻസിസി ബാൻഡിന്റെ പേരുപ്രഖ്യാപനം എംഒസി കോളജ് സെക്രട്ടറി ഡോ.
എം.ഇ.കുര്യാക്കോസും നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.
ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.പി.ജ്യോതിമോൾ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം ദേവലോകം അരമനയിൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവയുടെ കബറിടത്തിൽ പ്രാർഥന നടത്തി.
ജോൺസ് ഏബ്രഹാം റീശ് കോറെപ്പിസ്കോപ്പ, ദേവലോകം അരമന മാനേജർ യാക്കൂബ് റമ്പാൻ എന്നിവർ പ്രാർഥനകൾക്കു നേതൃത്വം നൽകി.
കബറിടത്തിൽനിന്ന് തെളിച്ചുനൽകിയ ദീപശിഖ കോളജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസ് ഏറ്റുവാങ്ങി. ഘോഷയാത്രയായി കോളജ് ക്യാംപസിൽ എത്തി.
പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഛായാചിത്രത്തിനു മുന്നിലെ വിളക്കിലേക്ക് അഗ്നി പകർന്നു. മെഗാ സൂംബ ഡാൻസ്, കോളജിന്റെ പുതിയ ഗാനത്തിന്റെ ആലാപനം എന്നിവ നടന്നു.
സ്നേഹാദരം നൽകി
ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച വി.ജി.അരുണിനു ബസേലിയസ് കോളജിലെ പൂർവവിദ്യാർഥി സംഘടനയായ വി ബസേലിയൻ സ്നേഹാദരം നൽകി.
മുൻ എംപി കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. വി ബസേലിയൻ പ്രസിഡന്റ് പി.ജി.ദാനിയേൽ അധ്യക്ഷത വഹിച്ചു. ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസ്, പ്രഫ.ഇ.ജോൺ മാത്യു, പ്രഫ.മാത്യു കുര്യൻ, പ്രഫ.എൽസി കുര്യൻ, ടി.യു.ജോൺ, വി.പി.മോഹനൻ, ആഷ എം.കുമാർ, ജേക്കബ് സി.കുസുമാലയം എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

