സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ ഒരാളായ ദിയയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്.
തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ദിയ പങ്കിടാറുമുണ്ട്. ഓ ബൈ ഓസി എന്ന പേരിൽ ഓൺണമെൻസ് ബിസിനസും നടത്തുന്ന ദിയയുടെ ഭർത്താവ് അശ്വിൻ ആണ്.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇവർക്കൊരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. കുഞ്ഞും ബിസിനസും എല്ലാമായി മുന്നോട്ട് പോകുന്ന ദിയയ്ക്ക് പലപ്പോഴും വിമർശന കമന്റുകൾ വരാറുണ്ട്.
ചിലസമയങ്ങളിൽ ഇവയ്ക്ക് താരം മറുപടി കൊടുക്കാറുമുണ്ട്. അത്തരത്തിലൊരു പരിഹാസ കമന്റിന് കുറിയ്ക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് ദിയ.
ഭർത്താവ് അശ്വിനൊപ്പമുള്ളൊരു ഫോട്ടോയ്ക്ക് താഴേ വന്ന കമന്റായിരുന്നു ഇത്. ‘ഇത് എത്രാമത്തെ ഭർത്താവ് ആണ്’, എന്നായിരുന്നു യുവതിയുടെ പരിഹാസം.
ഇത് ശ്രദ്ധയിൽപ്പെട്ട ദിയ മറുപടിയുമായി എത്തി.
‘നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ്’ എന്നായിരുന്നു ദിയയുടെ മറുപടി. ഇതിന്റെ സ്ക്രീൻ ഷോട്ട് ദിയ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഒപ്പം കമന്റ് ചെയ്ത യുവതിയുടെ ഡിപിയും. ദിയയുടെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
‘ഇങ്ങനെയാവണം മറുപടി, ഇതാണ് മറുപടി’, എന്നെല്ലാമാണ് കമന്റുകൾ. 2024ൽ ആയിരുന്നു ദിയയുടേയും അശ്വിന്റെയും വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങുന്നതായിരുന്നു വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്.
2025 ജൂലൈ 5ന് ആയിരുന്നു ഇവർക്കൊരു കുഞ്ഞ് ജനിച്ചത്. “നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു!
മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു സന്തോഷം പങ്കിട്ട് അന്ന് കൃഷ്ണ കുമാർ കുറിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

