കോട്ടയം ∙ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. തോട്ടക്കാട് സ്വദേശി മാത്യു ഡേവിഡ് (56) ആണ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സാ സഹായം തേടുന്നത്.
ടാപ്പിങ് തൊഴിലാളിയായ മാത്യു റബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ അഞ്ച് ബ്ലോക്കുകൾ കണ്ടെത്തി.
ആഞ്ചിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്നതിന് ആവശ്യമായ തുക കണ്ടെത്തിയത്.
നിലവിൽ മരുന്നിന് മാത്രം ഒരു മാസം 6000 രൂപ ചെലവ് വരും. സുമനസുകളുടെ സഹായം ഉണ്ടെങ്കിലെ ചികിത്സ തുടരാൻ സാധിക്കൂ.
മാത്യുവിന്റെ ചികിത്സാർഥം സുമനസ്സുകൾക്ക് സഹായം എത്തിക്കാൻ പെരുമ്പനച്ചി സെൻട്രൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
NAME: ANCY MATHEW
A/C NO: 3649118765
BANK: CENTRAL BANK OF INDIA
IFSC CODE: CBIN0280959
PHONE NO: 9961508545
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

