ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് പവിത്രം. ഇതിലെ വിക്രം-വേദ ജോഡിയെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.
സുരഭി സന്തോഷ് ആണ് സീരിയലിലെ നായികാ കഥാപാത്രമായ വേദയെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത് ശശികുമാർ ആണ് വിക്രമിനെ അവതരിപ്പിക്കുന്നത്.
താലി, വിവാഹത്തിന്റെ മഹത്വം എന്നിവയിലൊക്കെ വളരെയധികം വിശ്വസിക്കുന്ന ആളാണ് വേദ. ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദർശനുമായി വിവാഹം നിശ്ചയിച്ചതോടെ അവളുടെ ജീവിതം സന്തോഷകരമായ വഴിത്തിരിവിലേക്ക് മാറുന്നു.
എന്നാൽ കുപ്രസിദ്ധ റൗഡിയും ശക്തനായ ഒരു രാഷ്ട്രീയക്കാരൻ്റെ വലംകൈയുമായ വിക്രം അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നതോടുകൂടി കഥ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ വിക്രം ഒരു ക്ഷേത്രത്തിൽ നിന്ന് താലി എടുത്ത് വേദയുടെ കഴുത്തിൽ കെട്ടുന്നതോടുകൂടി അവളുടെ ജീവിതം കീഴ്മേൽ മറിയുകയാണ്.
എന്നാൽ വേദയുടെ അചഞ്ചലമായ വിശ്വാസങ്ങൾ, സാഹചര്യങ്ങൾക്കിടയിലും വിക്രമിനെ ഭർത്താവായി അംഗീകരിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. തുടർന്നു നടക്കുന്ന സംഭവ വികാസങ്ങളാണ് പവിത്രത്തിന്റെ പ്രമേയം.
വിക്രമും വേദയും തമ്മിൽ വേർപിരിയുന്നതാണ് കഥയിലെ പുതിയ വഴിത്തിരിവ്. എല്ലാ കഥാമുഹൂർത്തങ്ങളിലും തങ്ങളെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് നായകൻ ശ്രീകാന്ത് ശശികുമാർ.
”പറയാൻ വാക്കുകളില്ല. നിങ്ങളിൽ നിന്നും ലഭിച്ച സ്നേഹവും അഭിനന്ദനങ്ങളും വലുതാണ്.
വിക്രമിന്റെയും വേദയുടെയും വേർപിരിയിൽ നിങ്ങൾക്ക് സഹിക്കാനായില്ല എന്നറിഞ്ഞതും അവരുടെ വേദനയിൽ നിങ്ങളും പങ്കുചേരുന്നതും അഭിനേതാക്കളെന്ന നിലയിൽ ഞങ്ങൾക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളാണ്. നിങ്ങളെപ്പോലെ തന്നെ ഞങ്ങളും അവരുടെ റീയൂണിയനു വേണ്ടി കാത്തിരിക്കുകയാണ്.
ഞങ്ങളെ വിശ്വസിച്ചതിന്, പിന്തുണച്ചതിന്, വിക്രമിനെയും വേദയെയും ആഴത്തിൽ സ്നേഹിച്ചതിന് നന്ദി. യാത്ര തുടരുകയാണ്”, എന്നാണ് സുരഭിയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ ശ്രീകാന്ത് കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

