ഏറ്റുമാനൂർ ∙ ഹെൽമറ്റ് ഇല്ലാതെയും സിഗ്നൽ തെറ്റിച്ചും അമിതവേഗത്തിലും വാഹനമോടിച്ചവർക്ക് ‘കാലനെ’ കൊണ്ട് മാല ഇടീപ്പിച്ച് മോട്ടർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവൽക്കരണം വ്യത്യസ്തമായി. റോഡ് സുരക്ഷാ മാസാചരണ സമാപനത്തിന്റെ ഭാഗമായാണ് ചിന്തയും ചിരിയും ഉണർത്തുന്ന ബോധവൽക്കരണ പരിപാടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്തെത്തിയത്. ബോധവൽക്കരണ റാലി കോട്ടയം അഡിഷനൽ പൊലീസ് സൂപ്രണ്ട് കെ.കെ.വിശ്വനാഥൻ ഫ്ലാഗ്ഓഫ് ചെയ്തു. റാലിയിൽ മിനി സ്ക്രീൻ താരവും സ്വാമീസ് ഡ്രൈവിങ് സ്കൂൾ ഉടമയുമായ ജി.ജഗദീഷ് സ്വാമി ആണ് കാലന്റെ വേഷമണിഞ്ഞത്.
കോട്ടയം ആർടിഒ ഓഫിസ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ആർ.തമ്പി, എംവിഐ മെൽവിൻ ക്ലീറ്റസ്, എംവിഐ കെ.ആർ.രാജേഷ് കുമാർ, കോട്ടയം എൻഫോഴ്സ്മെന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വേൽഗൗതം, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, കോട്ടയം ആർടിഒ ഓഫിസ് അസിസ്റ്റന്റ് മോട്ടർ ഇൻസ്പെക്ടർമാർ ടി.എസ്.സജിത്ത്, പി.എസ്.സുനിൽകുമാർ, രാധിൻ മോഹനൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

