പെരിയാട്ടടുക്കം ∙ കേന്ദ്ര ബജറ്റിൽ 29 ആവശ്യങ്ങളുന്നയിച്ച കേരളത്തിനു കിട്ടിയത് ആമ മുട്ട മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് വിവിധയിടങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റിൽ എത്ര തഴഞ്ഞാലും കേരളം ലോകത്തിന് മുന്നിൽ തന്നെ വളരുന്ന സംസ്ഥാനമായി മാറും. ശബരിമലയിൽ സ്വർണപ്പാളി വിഷയത്തിൽ തെറ്റ് ചെയ്തവർ ആരും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്ത് സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
ജാഥാ മാനേജർ പി.സന്തോഷ്കുമാർ എംപി, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ജെ.ജോസഫ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.കുഞ്ഞിരാമൻ, ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട്ട് ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 1 MINUTE AGO 2 MINUTES AGO 10 MINUTES AGO സംഘാടകസമിതി സെക്രട്ടറി കെ.രാജ്മോഹൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ,സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, പി.കരുണാകരൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു, കെ.വി.കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം.രാജൻ, ഒക്ലാവ് കൃഷ്ണൻ, പി.കെ.നിഷാന്ത്, ഷാലു മാത്യു, പി.അപ്പുക്കുട്ടൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.പി.രാജു, സുരേഷ് പുതിയടത്ത്, ഉദിനൂർ സുകുമാരൻ, രതീഷ് പുതിയപുരയിൽ, വി.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കാലിക്കടവ് ജംക്ഷനിൽ നിന്നു ജാഥയെ പൊതുസമ്മേളന നഗരിയിലേക്കു സ്വീകരിച്ചു.
യോഗത്തിൽ വി.വി.കൃഷ്ണൻ അധ്യക്ഷനായി.
ജാഥാ അംഗങ്ങളായ കെ.എസ്.സലീഖ, പി.സന്തോഷ് കുമാർ എംപി, മാത്യു കുന്നപ്പള്ളി, പി.പി.ദിവാകരൻ, പി.എം.സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, അഡ്വ.എ.ജെ.ജോസഫ്, കാസിം ഇരിക്കൂർ, അഡ്വ. നൈസ് മാത്യു, കെ.പി.സതീഷ് ചന്ദ്രൻ, ബാബു ഏബ്രഹാം, ഇ.കുഞ്ഞിരാമൻ, പി.ജനാർദനൻ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ച ജാഥയെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കൾ ജില്ലാ അതിർത്തിയിൽ സ്വീകരിച്ചു.
കാസർകോടിന്റെ വികസനം ചർച്ചയായി
രാവിലെ 8.30ന് പൗരപ്രമുഖരും വിവിധ മേഖലയിൽനിന്നുള്ളവരുമായ കാസർകോട്ടുകാരെ എം.വി.ഗോവിന്ദൻ നേരിൽക്കണ്ട് കാസർകോടിന്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
പല മേഖലകളിൽനിന്നുള്ളവരും ജില്ലയിലെ എൽഡിഎഫ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. ഇതായിരുന്നു ഇന്നലെ ജില്ലയിലെ ആദ്യ പരിപാടി.
9.30 വരെ ചർച്ച നീണ്ടു. ഇതിനു ശേഷമാണ് എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്.
തുടർന്ന് ജാഥ പെരിയാട്ടടുക്കത്തേക്കു നീങ്ങി.
ചർച്ചയിൽ കാസർകോട്ടെ വിവിധ വികസന വിഷയങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്ന് എം.വി.ഗോവിന്ദൻ അറിയിച്ചു. ജനങ്ങളോടുള്ള ചർച്ചയിൽ എല്ലാവരും സർക്കാരിന് ഒപ്പമാണെന്നാണ് വ്യക്തമാകുന്നത്. ഭരണവിരുദ്ധ വികാരമായിരുന്നു യുഡിഎഫിന്റെ അവസാന പിടിവള്ളി.
അതും ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. സീറ്റ് വിഭജനത്തെ കുറച്ചു ചർച്ച ആരംഭിച്ചിട്ടില്ലെന്നും കോൺഗ്രസ് പോലെ അല്ല, എൽഡിഎഫിനു സ്ഥാനാർഥി നിർണയത്തിന് അത്ര സമയം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

