കളനാട് ∙ സഹോദരി നൽകിയ മജ്ജ സ്വീകരിക്കാനാകാതെ എൻജിനീയറിങ് വിദ്യാർഥി മരണത്തിനു കീഴടങ്ങി. ചാത്തങ്കൈയിലെ എ.അഖിലാണ് (19) ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതേത്തുടർന്നു സഹോദരി നിരോഷ മജ്ജ നൽകിയിരുന്നു.
എന്നാൽ ഇതു ശസ്ത്രക്രിയയിലൂടെ സ്വീകരിക്കാനാകാതെയാണ് അഖിൽ മരണത്തിലേക്ക് നീങ്ങിയത്.
മംഗളൂരു ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു. അഖിലിനെ ജീവതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് 40 ലക്ഷത്തിലേറെ രൂപ സ്വരൂപിച്ചിരുന്നു. ചികിത്സയ്ക്കായി കുടുംബത്തിനു 80 ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചിരുന്നു. ഇന്നു രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം 8നു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
ചാത്തങ്കൈയിലെ ടി.ശ്രീധരൻ നായരുടെയും എ.സൗമ്യയുടെയും മകനാണ്. 3 MINUTES AGO 4 MINUTES AGO 12 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

