ചേവായൂർ∙ ശമ്പള കുടിശ്ശിക നൽകാത്തതിലും പുതിയ നിയമനങ്ങൾ നടത്താത്തതിലും പ്രതിഷേധിച്ചു ഗവ.മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചതോടെ വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടി. എല്ലുരോഗ വിഭാഗം, സർജറി, മെഡിസിൻ തുടങ്ങിയ ഒപികളിൽ രോഗികളുടെ വലിയ തിരക്കായിരുന്നു.
എല്ലുരോഗ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഏകദേശം അഞ്ഞൂറോളം രോഗികളാണ് ചികിത്സ തേടിയെത്തിയത്.
ഇരുകാലിന്റെയും എല്ലൊടിഞ്ഞ് സ്ട്രെച്ചറിൽ രാവിലെ 7ന് എല്ലുരോഗവിഭാഗം ഒപിയിലെത്തിയ അതിഥിത്തൊഴിലാളിക്ക് ഉച്ചയ്ക്ക് ഒന്നോടെയാണു ഡോക്ടറെ കാണാനായത്.
മലപ്പുറം, തലശ്ശേരി, പുളിക്കൽ എന്നിവിടങ്ങളിൽ നിന്നെത്തിയ രോഗികൾ ഏറെനേരം കാത്തിരുന്നാണു ജൂനിയർ ഡോക്ടർമാരെ കണ്ട് ചികിത്സ നടത്തിയത്. എല്ലുരോഗ വിഭാഗത്തിൽ വകുപ്പ് മേധാവിയും ജൂനിയർ ഡോക്ടർമാരുമടക്കം 6 പേരാണ് രോഗികളെ ചികിത്സിച്ചത്.
മിക്ക വിഭാഗങ്ങളിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരുമാണു രോഗികളെ ചികിത്സിച്ചത്. വിദഗ്ധ ചികിത്സ ലഭിക്കാതെ പലരും ആശങ്കയിലായി.
മെഡിസിൻ വിഭാഗത്തിൽ ഡോക്ടർമാർ വളരെ കുറവായതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടി. 1 MINUTE AGO 15 MINUTES AGO 25 MINUTES AGO കാർഡിയോളജി വിഭാഗത്തിൽ നാനൂറിലേറെ രോഗികളുണ്ടായിരുന്നെങ്കിലും പിജി ഡോക്ടർമാർ 5 പേരാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. യൂറോളജി, നെഫ്രോളജി, ഗ്യാസ്ട്രോ എൻറോളജി വിഭാഗങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
തിങ്കളാഴ്ചയായതിനാൽ സൂപ്പർ സ്പെഷ്യൽറ്റിയിൽ എല്ലാ വിഭാഗങ്ങളിലും രോഗികളുടെ തിരക്കായിരുന്നു.
പുളിക്കൽ നിന്ന് അതിരാവിലെയെത്തിയ അറുപതുകാരൻ യൂറോളജിയിൽ ചികിത്സ തേടിയെങ്കിലും കാർഡിയോളജിയിൽ ഡോക്ടറെ കാണിക്കാൻ ഉച്ചയ്ക്ക് 2 വരെ കാത്തിരിക്കേണ്ടി വന്നു. പിജി ഡോക്ടർമാരും കോളജ് വിദ്യാർഥി യൂണിയനും ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ധർണയിൽ പങ്കെടുത്തു.
ഡോക്ടമാർ സമരത്തിലായതിനാൽ എല്ലാ ഒപികളുടെയും പ്രവർത്തനം ആരംഭിക്കാൻ ഏറെ വൈകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

