പാലക്കാട് ∙ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ സർവീസിന് ട്രാക്ക് നവീകരിക്കുന്നതിനൊപ്പം ഷൊർണൂർ – കോയമ്പത്തൂർ റൂട്ടിൽ മൂന്നും നാലും പാതയ്ക്കുള്ള വിശദ പദ്ധതിരേഖയും (ഡിപിആർ) തയാറാക്കുന്നു.റൂട്ടിൽ വാളയാർ മേഖലയിൽ വനത്തിലൂടെയും വനത്തിനോടു ചേർന്നും പോകുന്ന എ,ബി ഇരട്ട ഒറ്റലൈനിൽ (ട്വിൻ സിംഗിൾ ലൈൻ) എ ലൈനിനോട് ചേർന്ന് മൂന്നാം ഒറ്റപ്പാത നിർമിക്കാനാണു നിർദേശം.
വനത്തിനു പുറത്തു കൂടി നിർമാണം പരിഗണിച്ചെങ്കിലും ഹൈവേ കുറുകെ കടക്കേണ്ടതു തടസ്സമാണ്. വനത്തിനോടു ചേർന്നു പുതിയ പാതയ്ക്ക് പരിസ്ഥിതി, വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ കാര്യമായ എതിർപ്പുണ്ടാകില്ലെന്നു റെയിൽവേ കരുതുന്നു.
നിലവിൽ പാലക്കാട് ജംക്ഷനിൽനിന്നു കൊട്ടേക്കാട് വരെ 110 കിലോമീറ്ററും അവിടെനിന്ന് എട്ടിമട വരെയുള്ള വനപ്രദേശത്ത് (ഘാട്ട് സോൺ) 45 കിലോമീറ്ററിലുമാണ് സർവീസ്.
എട്ടിമടയിൽനിന്ന് 110 കിലോമീറ്റർ വേഗം തുടരും.
പാലക്കാട് – പൊള്ളാച്ചി റൂട്ട് ഇരട്ടപ്പാതയാക്കുന്നതും പരിഗണിക്കുന്നുണ്ട്. അതുവഴി പൊള്ളാച്ചി ബൈപാസ് നിർമിച്ച് കോയമ്പത്തൂരിനെ ബന്ധിപ്പിക്കാനാകും.പൊള്ളാച്ചി ബൈപാസിനുള്ള സർവേ പൂർത്തിയായിട്ടുണ്ട്.
മംഗളൂരു – ഷൊർണൂർ റൂട്ടിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിനു വളവുകൾ ഇല്ലാതാക്കുന്ന നടപടി വേഗത്തിൽ നടക്കുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മൂന്നും നാലും പാതയുടെ ഡിപിആർ തയാറാക്കുന്ന നടപടി പുരോഗതിയിലാണെന്നും അദ്ദേഹം അറിയിച്ചു.
ഭാവിയിൽ ഈ റൂട്ടിൽ 160 കിലോമീറ്റർ വേഗമാണു ലക്ഷ്യമിടുന്നത്. മിക്ക സ്ഥലത്തും സ്ഥലം ഏറ്റെടുക്കേണ്ടിവരും.
അതേറ്റെടുത്തു നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. 1 MINUTE AGO 15 MINUTES AGO 25 MINUTES AGO പദ്ധതിക്കു കൈമാറുന്ന ഭൂമിക്ക് ഏറ്റവും മികച്ച വില ലഭിക്കുമെന്നതിനാൽ മുൻകാലത്തെപോലെ നടപടിക്ക് വലിയ കാലതാമസമുണ്ടാകില്ലെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. റെയിൽവേ ബജറ്റിനെക്കുറിച്ചുള്ള അവലോകന ചർച്ചയിൽ ഡിആർഎം മധുകർ റൗത്ത് എഡിആർഎമ്മുമാരായ എസ്.ജയകൃഷ്ണൻ, കെ.അനിൽകുമാർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

