ഒല്ലൂക്കര ∙ തൃശൂർ– മണ്ണുത്തി റോഡരികിൽ ഒല്ലൂക്കരയിലെ ഐസ് നിർമാണ ഫാക്ടറിയിയിൽ നിന്ന് അമോണിയ വാതകം ചോർന്നു. മണിക്കൂറുകൾക്കുള്ളിൽ നിർവീര്യമാക്കി.
പ്ലാന്റിന് അകത്തുള്ള പ്രധാന വാൽവ് തകരാറിലായതിനെത്തുടർന്നാണ് അമോണിയ ചോർന്നത്. 25,000 ലീറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയ സംഭരിച്ചിരുന്നത് .
അപകട സമയത്ത് ശുചീകരണ തൊഴിലാളികൾ മാത്രമാണ് പ്ലാന്റിൽ ഉണ്ടായിരുന്നത്.
രാവിലെ 8ന് പ്രദേശത്താകെ രൂക്ഷഗന്ധം പരന്നു. തൃശൂരിൽ നിന്ന് 3 യൂണിറ്റും പുതുക്കാട് നിന്നും ഒരു യൂണിറ്റും അഗ്നിരക്ഷാസേനാഗങ്ങൾ സ്ഥലത്തെത്തി. ചോർന്ന അമോണിയ വെള്ളത്തിൽ ലയിപ്പിച്ച് നേർപ്പിക്കുകയായിരുന്നു ആദ്യ നടപടി.
തുടർന്ന് ബാക്കി അമോണിയ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മറ്റൊരു ടാങ്കിലേക്ക് സുരക്ഷിതമായി മാറ്റി.
രണ്ടര മണിക്കൂർ സമയം കൊണ്ടാണ് അമോണിയ പൂർണമായും മാറ്റിയത്. പ്ലാന്റിനകത്ത് സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നു അഗ്നി സുരക്ഷാ സേനാംഗങ്ങളും കോർപറേഷൻ ആരോഗ്യ വിഭാഗവും പറഞ്ഞു.
അമോണിയ നേരിട്ട് ശ്വസിച്ചാൽ ശക്തമായ ശ്വാസതടസ്സം, തൊലിപ്പുറത്ത് ചൊറിച്ചിൽ, കണ്ണിന് അസ്വസ്ഥത, ബോധക്ഷയം മുതലായവ ഉണ്ടാകാൻ സാധ്യതയുണ്ട്.
റോഡിൽ തിരക്കുള്ള സമയത്തായിരുന്നു വാതക ചോർച്ച. ജില്ലാ ഫയർ ഓഫിസർ എം.എസ്.സുവി, സ്റ്റേഷൻ ഓഫിസർ ബി.വൈശാഖ്, ബി.ഹരികുമാർ, പി.കെ.രഞ്ജിത്ത്, ആർ.രാഗേഷ്, എസ്.
ഗോകുൽ, എം.കൃഷ്ണപ്രസാദ്, വി.വി.ജിമോദ്, രഞ്ജിത്ത് പാപ്പച്ചൻ, രഞ്ജിത്ത്, സന്തോഷ് കുമാർ, ഹോം ഗാർഡുമാരായ സാജൻ, ബേബി, മുരളി, വിജയൻ, അക്ഷയ് എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

