എറണാകുളം: കളമശ്ശേരിയിൽ സോഫ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. എച്ച്എംടി കോളനിയിൽ പ്രവർത്തിക്കുന്ന സോഫ നിർമ്മാണ യൂണിറ്റിനാണ് രാത്രി 8 മണിയോടെ തീപിടിച്ചത്. കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട
ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി. സോഫ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോം, പ്ലൈവുഡ് എന്നിവയ്ക്കാണ് തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. യൂണിറ്റ് ഏതാണ്ട് പൂർണമായി കത്തി നശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

