ചാല∙ ഇന്ധനം തീർന്ന് ലോറി നിന്നുപോയതിനെത്തുടർന്ന് താഴെചൊവ്വ–നടാൽ ബൈപാസ്, കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാനപാതകകളിൽ ഇന്നലെ 2 മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചാലക്കുന്നിലാണ് സംഭവം.
പുതിയ ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കുള്ള റോഡിൽ ലോറി നിന്നുപോയതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
കർണാടക റജിസ്ട്രേഷനിലുള്ള ലോറി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. മാഹിയിൽ നിന്ന്ഡീസൽ നിറയ്ക്കാമെന്ന് തീരുമാനിച്ചായിരുന്നു യാത്രയെന്ന് ലോറി ഡ്രൈവർ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ചാലക്കുന്നിൽ ഗതാഗതം സ്തംഭിച്ചതിനെത്തുടർന്ന് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള ബസുകൾ താഴെചൊവ്വയിൽ നിന്ന് ആറ്റടപ്പ തങ്കേക്കുന്ന് വഴി ചാലയിലേക്ക് പോയി. കൂത്തുപറമ്പ് ഭാഗത്ത് നിന്നുള്ള ബസുകൾ ചാലയിൽ നിന്ന് നടാൽ ബൈപാസ്–തോട്ടട
വഴി കണ്ണൂർ ഭാഗത്തേക്ക് പോയി.
തലശ്ശേരിയിൽ നിന്നുള്ള വാഹനങ്ങളും തോട്ടട വഴി ഓടി.
താഴെചൊവ്വയ്ക്കും ചാലയ്ക്കും ഇടയിലുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്. വൈകിട്ട് നാലോടെ ഇന്ധനം നിറച്ച് ലോറി യാത്ര പുറപ്പെട്ടതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്.
ലോറി ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

