എലത്തൂർ ∙ ഒരുമിച്ചു ജീവനൊടുക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖനെ (35) തെളിവെടുപ്പിനായി മോരിക്കരയിലെ ഇൻഡസ്ട്രിയൽ വർക് ഷോപ്പിൽ എത്തിച്ചു. ഇന്നലെ രാവിലെയാണു പ്രതിയുമായി എലത്തൂർ പൊലീസ് തെളിവെടുപ്പിന് എത്തിയത്.
ജനരോഷം കണക്കിലെടുത്തു കനത്ത പൊലീസ് സുരക്ഷയിലാണു പ്രതിയെ എത്തിച്ചത്. വർക്ഷോപ്പിലെ വടക്കുഭാഗത്തെ മുറിയിലാണു യുവതി കൊല്ലപ്പെട്ടത്.
പ്രതി കൃത്യം നടത്തിയ രീതി പൊലീസിനു വിവരിച്ചു.
മുറിയിലെ ഫാൻ ഊരി മാറ്റിയാണ് ആത്മഹത്യ ചെയ്യാനുള്ള കയർ കെട്ടിയത്. ആത്മഹത്യ ചെയ്യും മുൻപ് യുവതിക്കു ജൂസിൽ ഉറക്കഗുളിക കലർത്തി നൽകി.
വൈശാഖനും ചെറിയ അളവിൽ ഇതു കഴിച്ചു. ജൂസ് വാങ്ങിയ മാളിക്കടവ് ജംക്ഷനിലെ ബേക്കറിയിലും പ്രതിയുമായി പൊലീസ് തെളിവെടുത്തു.
കൊലപാതകം നടന്ന ദിവസംരാവിലെയാണു പ്രതി ബേക്കറിയിൽ എത്തി ജൂസും പലഹാരവും സിഗരറ്റും വാങ്ങിയത്. കടയിലെ ജീവനക്കാരന്റെ മൊഴി പൊലീസ് എടുത്തു.
25 MINUTES AGO 36 MINUTES AGO 37 MINUTES AGO ജൂസിൽ കലർത്തി നൽകിയ ഉറക്കഗുളിക വാങ്ങിയ കരിക്കാംകുളം ജംക്ഷനിലെ മരുന്നുകടയിലും തെളിവെടുപ്പ് നടത്തി. കടയിലെ ജീവനക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞു.
സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. യുവതി വൈശാഖനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു.
വിവാഹിതനായതിനാൽ അതു സാധിക്കില്ലെന്നു യുവതിയെ അറിയിച്ചിരുന്നു. യുവതി തുടർന്നും വിവാഹാഭ്യർഥന നടത്തിയതോടെ കല്ലായിലെ സെന്ററിൽ എത്തിച്ചു കൗൺസലിങ് നൽകി.
വൈശാഖൻ മൊഴി നൽകിയതിനെ തുടർന്നു കല്ലായിലെ കൗൺസലിങ് സെന്ററിലും തെളിവെടുപ്പ് നടത്തി.
വൈശാഖനും യുവതിയും അവിടെ എത്തിയിരുന്നതായി ഡോക്ടറും ജീവനക്കാരും മൊഴി നൽകി. പ്രതിയെ തടമ്പാട്ടുതാഴത്തെ വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി.
യുവതിയുടെയും വൈശാഖന്റെയും മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. യുവതിക്കൊപ്പം മരിക്കാൻ കഴിയാത്തതിൽ കുറ്റബോധം ഉണ്ടെന്നും ഒന്നിച്ച് ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചതെന്നും വൈശാഖൻ മാധ്യമങ്ങളോടു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

