കൊപ്പം ∙ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സിഗ്നൽ ലംഘിച്ചു സ്വകാര്യ ബസുകാരും വാഹനങ്ങളും അപകടം സൃഷ്ടിക്കുന്നു. സിഗ്നല്‍ ആരും ഗൗരവത്തിലെടുക്കുന്നില്ല.
നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണു വാഹനങ്ങള്‍. സിഗ്നല്‍ ശ്രദ്ധിക്കാതെ അമിതവേഗത്തില്‍ വന്ന വാഹനങ്ങള്‍ തട്ടി കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനു പരുക്കേറ്റിയിരുന്നു. പട്ടാമ്പി – പെരിന്തല്‍മണ്ണ പാതയില്‍ പ്രധാന ടൗണ്‍ ആയ കൊപ്പത്ത് വളാഞ്ചേരി, മുളയന്‍കാവ്, പട്ടാമ്പി, പെരിന്തല്‍മണ്ണ റോഡുകൾ ചേരുന്നിടത്തെ ജംക്ഷനില്‍ നാലു ഭാഗത്തു നിന്നും വാഹനങ്ങളെത്തി തിരക്കാണ്.
ഈ കുരുക്ക് നിയന്ത്രിക്കാനാണു സിഗ്നല്‍ സ്ഥാപിച്ചത്.
എന്നാല്‍, സിഗ്നല്‍ കാത്തു നിൽക്കാൻ വാഹനങ്ങൾക്കു ക്ഷമയില്ല. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ജംക്ഷനില്‍ സ്ഥാപിച്ച ഡിവൈഡറുകളും കൊണ്ടാണു പലപ്പോഴും പോകുന്നത്. റോഡ് മുറിച്ചു കടക്കുന്ന കാല്‍നട
യാത്രികര്‍ക്കും അമിതവേഗം ഭീഷണിയാണ്. നഗര പ്രദേശങ്ങളില്‍ പാലിക്കേണ്ട വേഗ നിയന്ത്രണങ്ങള്‍ ഒട്ടും ശ്രദ്ധിക്കുന്നില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണില്‍ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡുകളും സീബ്രാ ലൈനുകളും അവഗണിക്കുന്നു.
തിരക്കുള്ള സമയം ഇരുചക്ര വണ്ടികള്‍ കുരുക്കിനിടയിലൂടെ കയറി വരുന്നതും അപകടകാരണമാകുന്നു. സ്വകാര്യ ബസുകള്‍ക്ക് നിശ്ചിത സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ജംക്ഷനില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.
ഫ്രീലെഫ്റ്റ് സംവിധാനം കാര്യക്ഷമമല്ലാത്തതാണു മറ്റൊരു പ്രശ്നം.
ജംക്ഷന് പരിസരത്ത് അനധികൃതമായി ബൈക്കുകളും വാഹനങ്ങളും നിര്‍ത്തിയിടുന്നതിനാല്‍ ഫ്രീലെഫ്റ്റ് സംവിധാനം ഉപയോഗശൂന്യമാണ്. ടൗണില്‍ ഫ്രീലെഫ്റ്റ് സംവിധാനം ഇല്ലെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധിക്കാന്‍ ട്രാഫിക് പൊലീസ് ഉണ്ടാകാറില്ലെന്നും സ്വകാര്യ ബസുകാര് പറയുന്നു. ഇതു കാരണം കൂടുതല്‍ സമയം ജംക്ഷനില്‍ നിര്‍ത്തിയിടേണ്ടി വരുന്നതിനാൽ ബസുകാര്‍ക്കു സമയക്രമം പാലിക്കാന്‍ കഴിയുന്നില്ലെന്നു ജീവനക്കാര്‍ പരാതിപ്പെടുന്നു. പാര്‍ക്കിങ്ങും കയ്യേറ്റങ്ങളും ഗതാഗതത്തിനു തടസ്സമായ വൈദ്യുതിത്തൂണുകളും ജംക്ഷനില്‍ നിന്നു മാറ്റുകയും ഫ്രീലെഫ്റ്റ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്താല്‍ മാത്രമേ സിഗ്നല്‍ സംവിധാനം കൊണ്ടു പ്രയോജനമുണ്ടാകൂവെന്നു ബസ് ഉടമകളും പറഞ്ഞു.
ബസ് ഉടമകള്‍, വ്യാപാരികള്‍, വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊലീസ്, ആര്‍ടിഒ എന്നിവരുമായി ആലോചിക്കാതെയാണു ധൃതി പിടിച്ചു സിഗ്നല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും ടൗണില്‍ സമ്പൂര്‍ണ ട്രാഫിക് പരിഷ്കരണം ഏര്‍പ്പെടുത്താതെ സിഗ്നല്‍ കൊണ്ടു മാത്രം ടൗണിലെ കുരുക്കു നിയന്ത്രിക്കാനാകില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

