അടൂർ∙ നെല്ലിമൂട്ടിൽപ്പടിയിൽ നിന്നു വെള്ളക്കുളങ്ങര ഭാഗത്തേക്കു പോകുന്ന കെഐപി കനാൽ കാടുമൂടിയും മാലിന്യം നിറഞ്ഞും കിടക്കുന്നു. ഇതു വൃത്തിയാക്കാതെയാണ് ഇപ്പോൾ കാനാലിലൂടെ വെള്ളം തുറന്നു വിട്ടിരിക്കുന്നത്.
ഈ ഭാഗത്തു കനാൽ നിറയെ മാലിന്യം കെട്ടിക്കിടക്കുകയാണ്. ചാക്കിൽ നിറച്ച മാലിന്യമാണു കനാലിൽ തള്ളിയിരിക്കുന്നത്.
ഇതു വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ചാക്കിനുള്ളിലെ മാലിന്യം ചീഞ്ഞ് അഴുകി ദുർഗന്ധം വമിക്കുന്നതിനും ഇടവരുത്തിയിരിക്കുകയാണ്.
ഈ മാലിന്യം നീക്കം ചെയ്യാതെ കനാൽ പൂർണമായി തുറന്നു വിട്ടാൽ ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമാകും.
മാലിന്യം കലർന്ന വെള്ളം കനാലിന്റെ സമീപത്തുള്ള വീടുകളിലെ കിണറുകളിലേക്കും മറ്റു ജലസ്രോതസ്സുകളിലും കൃഷിയിടങ്ങളിലേക്കും എത്തുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്കു വഴി തെളിക്കുന്നത്. 21 MINUTES AGO 22 MINUTES AGO 52 MINUTES AGO വെള്ളക്കുളങ്ങരയിൽ നിന്നു മണക്കാല ജനശക്തിനഗർ ഭാഗത്തേക്കു പോകുന്ന കനാലിലെ മാലിന്യവും കാടും നീക്കം ചെയ്തിട്ടുണ്ട്.
എന്നാൽ നെല്ലിമൂട്ടിൽപ്പടിയിൽ നിന്നു വെള്ളക്കുളങ്ങര ഭാഗത്തേക്ക് എത്തുന്ന കനാൽ ഇതുവരെ വൃത്തിയാക്കിയിട്ടില്ല. ഇതിനു കെഐപി അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ ഈ പ്രദേശത്തുള്ള ജനങ്ങളാകെ ആശങ്കയിലാണ്.
അതിനാൽ ഈ ഭാഗത്തെ കനാൽ വൃത്തിയാക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

