കൊച്ചി ∙ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയം, പേപ്പർ കറൻസികൾ നേരിടുന്ന വിശ്വാസത്തകർച്ച, ഫെഡറൽ റിസർവിന്റെ നഷ്ടപ്പെടുന്ന സ്വയംഭരണ സ്വഭാവം, ഡോളറിന്റെ തകർച്ച എന്നിവ മൂലം ലോക സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന വലിയ അരക്ഷിതാവസ്ഥയാണ്
കഴിഞ്ഞദിവസങ്ങളിലെ കുതിപ്പിനു പിന്നിൽ.
ലോകമെമ്പാടുമുള്ള നിക്ഷേപകർ ഈ അവസ്ഥയിൽ അവരുടെ നിക്ഷേപം സുരക്ഷിതമായിരിക്കാൻ സ്വർണത്തിലോ വെള്ളിയിലോ, അല്ലെങ്കിൽ അവയുമായി ബന്ധപ്പെടുത്തിയിട്ടുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) പോലുള്ള നിക്ഷേപ പദ്ധതികളിലോ വൻ തോതിൽ നിക്ഷേപിക്കുന്നു. ഇടിഎഫുകളിൽ നിക്ഷേപിച്ചാൽ സ്വർണം കൈയിൽ സൂക്ഷിക്കുന്ന തലവേദന ഒഴിവാക്കാം.
ഇടിഎഫ് യൂണിറ്റുകളായി വാങ്ങുകയും, വിൽക്കുകയും ചെയ്യാം. അതുകൊണ്ടു തന്നെ ഭൂരിഭാഗം നിക്ഷേപകരും ഇടിഎഫുകളിൽ നിക്ഷേപിക്കാനാണു താൽപര്യപ്പെടുന്നത്.
എന്നാൽ ഇടിഎഫുകൾക്ക് അവർക്കു ലഭിക്കുന്ന നിക്ഷേപത്തിനു തുല്യമായ സ്വർണം കൈവശമുണ്ടായിരിക്കണം.
അപ്പോൾ നിക്ഷേപം കൂടുന്നതനുസരിച്ചു, അവർ വിപണിയിൽ നിന്ന് കൂടുതൽ സ്വർണം വാങ്ങും. അവരെ കൂടാതെ, മിക്ക കേന്ദ്ര ബാങ്കുകളും, അവരുടെ കറൻസികളുടെ മൂല്യം താങ്ങി നിർത്താനും, ഡോളറിലെ നിക്ഷേപം കുറയ്ക്കുന്നതിന്റെ ഭാഗമായും വലിയ അളവിൽ സ്വർണം വാങ്ങുന്നു.
ദിവസവും സ്വർണവില കുത്തനെ കൂടാനുള്ള പ്രധാന കാരണം ഈ വലിയ വാങ്ങലുകളാണ്. അതുകൊണ്ടു തന്നെ സമീപ ഭാവിയിൽ സ്വർണ വില താഴാനുള്ള സാധ്യത കുറവാണെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
ഡിജിറ്റൽ ഗോൾഡും വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.
എന്നാൽ ഇത് സെബി പോലുള്ള സ്ഥാപനങ്ങളുടെ നിരീക്ഷണത്തിലല്ല പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണമെന്നു സെബി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

