ന്യൂഡൽഹി∙ അമിതവണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ, അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്താൻ പുലർച്ചെ 6 മുതൽ രാത്രി 11 വരെ അവയുടെ പരസ്യങ്ങൾ നിരോധിക്കുന്നത് പരിഗണിക്കണമെന്ന്
ശുപാർശ. അമിതവണ്ണം എല്ലാ പ്രായക്കാരിലും ആശങ്കാജനകമാംവിധം വർധിക്കുന്നു. നാലിൽ ഒരാളെ പ്രമേഹരോഗിയോ പ്രമേഹ രോഗസാധ്യതയിലോ എത്തിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഉയർന്ന കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങളിൽ അവയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് പായ്ക്കറ്റിന്റെ മുൻവശത്ത് തന്നെ രേഖപ്പെടുത്തുന്നത് പരിഗണിക്കണം.
ഇവ കുട്ടികൾക്ക് നൽകുന്നതും വിലക്കണം. 25 MINUTES AGO 31 MINUTES AGO 32 MINUTES AGO കുട്ടികളുടെ പ്രായമനുസരിച്ച് സമൂഹമാധ്യമ ഉപയോഗം പരിമിതപ്പെടുത്തണമെന്ന ശുപാർശയുണ്ട്.
ഡിജിറ്റൽ ആസക്തി കുറയ്ക്കാനായി ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ തോതും കുറയ്ക്കണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രായപരിശോധന അടക്കം നടത്തണം.
സ്ക്രീൻ-ടൈം മാനേജ്മെന്റിന് പ്രത്യേക നയം വേണം. വിദ്യാഭ്യാസ–വിനോദ ഉപയോഗത്തിന് വ്യത്യസ്ത ഡേറ്റ പ്ലാനുകൾ പരിഗണിക്കാം.
പഠന ആവശ്യത്തിനു മാത്രമുള്ള ടാബ്ലെറ്റ്, പരിമിതമായ സൗകര്യങ്ങളുള്ള ഫോൺ തുടങ്ങിയ ഡിവൈസുകളും കുട്ടികൾക്ക് പരിഗണിക്കാം.
യൂറിയയുടെ ചില്ലറ വില കൂട്ടണം
∙ അമിതോപയോഗം തടയാൻ യൂറിയയുടെ ചില്ലറ വില കൂട്ടണം. എൻപികെ(നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) വളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ജൈവ സ്വഭാവം നഷ്ടപ്പെടുത്തുന്നു.
പുതിയ വിളകൾക്കു താങ്ങുവില ഉറപ്പു നൽകുന്നതിന് പകരം പുറമേ വിള വൈവിധ്യം പ്രോത്സാഹിപ്പിക്കണം.
∙ കാർഷിക കയറ്റുമതിയുമായി ബന്ധപ്പെട്ട നയങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിപണി നഷ്ടപ്പെടുത്താൻ ഇടവരുത്തുന്നു.
ഒരിക്കൽ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കുക എളുപ്പമല്ല.
∙ രാജ്യത്തെ 40% ഗിഗ് തൊഴിലാളികളും പ്രതിമാസം 15,000 രൂപയിൽ താഴെ മാത്രമാണ് സമ്പാദിക്കുന്നത്.
ഇവർക്ക് ഓരോ മണിക്കൂറിനും അല്ലെങ്കിൽ ഓരോ ജോലിക്കും മിനിമം കൂലി, വെയ്റ്റിങ് ടൈമിന് വേതനം തുടങ്ങിയവ പരിഗണിക്കണം.
∙ ലൈവ് സംഗീത വിനോദരംഗം പരിപോഷിപ്പിക്കാനായി വേദികളായി പൈതൃക സ്മാരകങ്ങൾ തുറന്നുകൊടുക്കണം. വിദേശ ആർട്ടിസ്റ്റുകൾക്ക് പണം നൽകുന്നതിന് നിലവിലുള്ള നിയന്ത്രണം നീക്കുക.
∙ വ്യാപാര വെല്ലുവിളികളെ നേരിടാൻ ‘സ്വദേശി’ രീതി പ്രോത്സാഹിപ്പിക്കുക.
എല്ലാ ഇറക്കുമതിക്കും ബദൽ കണ്ടെത്തുന്നത് പ്രായോഗികമല്ലെങ്കിലും, വികസിത രാജ്യങ്ങൾ കയറ്റുമതി നിയന്ത്രിക്കുകയും സാങ്കേതികവിദ്യ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ രീതി അനിവാര്യം.
∙ സംസ്ഥാനങ്ങളുടെ സാമ്പത്തിക അച്ചടക്കമില്ലായ്മ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നു. പല സംസ്ഥാനങ്ങളിലെയും വർധിച്ചുവരുന്ന റവന്യു കമ്മിയും ഉപാധികളില്ലാത്ത പണം കൈമാറ്റ പദ്ധതികളും വെല്ലുവിളികൾ ഉയർത്തുന്നു.
∙ എഐ സംവിധാനങ്ങൾ വികസിക്കുന്നതിനിടെ, ഡേറ്റ, കംപ്യൂട്ടിങ് ശേഷി, അടിസ്ഥാന മോഡലുകൾ തുടങ്ങിയ നിർണായക ഘടകങ്ങളുടെയെല്ലാം നിയന്ത്രണം ചുരുക്കം ചില സ്ഥാപനങ്ങളുടെ കൈകളിൽ ഒതുങ്ങുന്നത് അപകടകരമായ അധികാര കേന്ദ്രീകരണത്തിന് ഇടയാക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

