കാരാപ്പുഴ ∙ കൃഷിക്കാർക്കു കൃഷി ആവശ്യത്തിനു കാരാപ്പുഴ അണക്കെട്ടിൽ നിന്നുള്ള വെള്ളം തുറന്നു വിടണമെന്നു കർഷകർ ആവശ്യപ്പെടുന്നു. മുൻകാലങ്ങളിൽ ജനുവരി ആദ്യം കാരാപ്പുഴയുടെ ഇടതുകര, വലതുകര കനാലുകളിൽ കൂടി വെള്ളം തുറന്നു വിടാറുണ്ടായിരുന്നു എന്നും ഇത്തവണ ഇതുവരെ അനുവദിച്ചില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
കനാലുകളിലെ പൊന്തകൾ നീക്കം ചെയ്യുന്ന പ്രവൃത്തികളും ഇതുവരെ നടത്തിയില്ല. കൃഷികൾക്കു വെള്ളം ആവശ്യമായ സമയമാണിപ്പോൾ.
കാപ്പി, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികൾക്കും കിണറുകളിലേക്ക് റീചാർജ് ചെയ്യാനും ഇങ്ങനെ വെള്ളം ഒഴുക്കി വിടുന്നത് ഉപകരിക്കും. വെള്ളിത്തോട്, കോളേരി വയൽ, തൃക്കൈപ്പറ്റ, കുട്ടമംഗലം ഭാഗങ്ങളിൽ എല്ലാം ഇടതുകര കനാലിലൂടെ ഉള്ള വെള്ളമാണ് ഉപകരിക്കുന്നത്.
പലയിടത്തും തോടുകളിലേക്കും കനാലിലൂടെ ഉള്ള വെള്ളം തുറന്നു വിടുന്നതു നാട്ടുകാർക്കു കുളിക്കാനും അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും സഹായകരമായിരുന്നു. ഒട്ടേറെ പ്രദേശത്തെ കിണറുകളിലും കനാലിലൂടെ വെള്ളം ഒഴുക്കി വിടുമ്പോൾ ആവശ്യത്തിനു വെള്ളം ലഭിക്കും. കർഷകർ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നു അനുകൂല നടപടി ഉണ്ടായില്ലെന്നാണു കർഷകർ പരാതിപ്പെടുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

