വാകത്താനം ∙ ഇവിടെയും സമീപ പ്രദേശങ്ങളിലും രാത്രിയിൽ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന അജ്ഞാത ജീവിയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതായി നാട്ടുകാർ. പ്രദേശത്തു കണ്ടെത്തിയ കാൽപ്പാടുകളാണ് ഇതിനു തെളിവായി നാട്ടുകാർ വിശദീകരിക്കുന്നത്.
പഞ്ചായത്ത്, വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ഒരു മാസമായി വെട്ടിക്കലുങ്ക്, കണ്ണൻചിറ, കണ്ട്രാമറ്റം പാണ്ടൻചിറ തുടങ്ങിയ ഭാഗങ്ങളിൽ രാത്രി കാലത്ത് അജ്ഞാത ജീവിയെ കണ്ടതായി പ്രചാരണമുണ്ട്.
എന്നാൽ ഇതിനു വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഒന്നുംതന്നെ ലഭിച്ചില്ലെന്നും അധികൃതർ വിശദീകരിച്ചു.
നാട്ടിൽ അജ്ഞാത ജീവി ഇറങ്ങിയെന്ന അഭ്യൂഹത്തിനു പിന്നാലെ പാതിരാത്രിയിൽ ചൂട്ടും ടോർച്ചുമായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സംശയമുള്ള ഇടങ്ങളിലെല്ലാം മിന്നൽ പരിശോധന നടത്തിയെങ്കിലും ജീവിയെക്കുറിച്ച് വ്യക്തത സൂചനയൊന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു നായയുടെ ശരീരഭാഗങ്ങൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയതും ആശങ്കയ്ക്ക് കാരണമായി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അജ്ഞാത ജീവിയുടെ കാൽപാടുകൾ വനം വകുപ്പ് അധികൃതർ കണ്ടെത്തിയത്. അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്തിയെന്നു പറയുന്ന വെട്ടിക്കലുങ്ക്, കണ്ണൻചിറ, കണ്ട്രാമറ്റം എന്നിവിടങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തണം.
നാട്ടുകാരുടെ ആശങ്കയകറ്റാൻ ഈ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം.
റോസമ്മ ജോൺസൺ, 12–ാം വാർഡ് അംഗം
59 SECONDS AGO
1 MINUTE AGO
32 MINUTES AGO
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

