അരൂർ∙റിപ്പബ്ലിക് ദിനത്തിൽ ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തി മലയാളി. കോടംതുരുത്ത് ലതാലയത്തിൽ ഡോ.രതീഷ് കൃഷ്ണൻ എന്ന അധ്യാപകനാണ് പർവതാരോഹണ ചരിത്രത്തിൽ മലയാളിയുടെ സാന്നിധ്യം രേഖപ്പെടുത്തിയത്.
നെടുമങ്ങാട് ഗവ.കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസി.പ്രഫസറാണ് ഇദ്ദേഹം.7 അംഗം മലയാളി സംഘത്തോടൊപ്പമാണ് പർവതാരോഹണം നടത്തിയത്.
കഴിഞ്ഞ 18ന് സംഘത്തലവനായ ഷേക് ഹസൻഖാൻ , അജയ് ഹുസൈഫ് , രാജിമോൾ, രാജേഷ്, ടോം , അഞ്ജു എന്നീ മലയാളി സംഘത്തോടൊപ്പം രതീഷും പർവത യാത്രയ്ക്കിറങ്ങിയത്. മുംബൈയിൽ നിന്ന് ഒറ്റയ്ക്കാണ് രതീഷ് ആഫ്രിക്കയിലെ ടാൻസനിയയിലെത്തിയത്.
അവിടെ നിന്നും സംഘത്തോടൊപ്പം ചേർന്നു. 6 ദിവസം നീണ്ട
യാത്രയിൽ 19, 340 അടി ഉയരമുള്ള കിളിമൻഞ്ചാരോ കൊടുമുടി കയറി . ജനുവരി 26 പുലർച്ചെ 8 ന് ഡോ.രതീഷ് കൃഷ്ണൻ കയ്യിൽ കരുതിവച്ച ത്രിവർണ പതാക കൊടുമുടിയിൽ നിന്ന് ഉയർത്തി ചരിത്ര നിമിഷത്തെ രാജ്യത്തോട് ചേർത്തുവച്ചു.
14 മണിക്കൂർ കൊണ്ട് മറ്റൊരു വഴിയിലൂടെ മലയുടെ താഴെയിറങ്ങി.
ഒന്നരമാസത്തെ കഠിനമായ പരിശീലനം നേടിയാണ് ഡോ. രതീഷ് കൃഷ്ണൻ പർവത യാത്രാസംഘത്തിന്റെ ഭാഗമായത്.
2 പർവതാരോഹകർക്ക് ഒരു ഗൈഡ് എന്ന നിലയിൽ 8 പേർ അടങ്ങുന്ന സംഘത്തിന് 4 ഗൈഡുകൾ ഉൾപ്പെടെ 32 പേരാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

