നടവയൽ ∙ നിർമാണം പൂർത്തീകരിച്ച ഓവുചാലിന്റെ മുകളിൽ സ്ലാബ് സ്ഥാപിക്കാത്തത് കാരണം അപകടം പതിവാകുന്നു. ബീനാച്ചി – പനമരം റോഡ് നവീകരണത്തിന്റെ ഭാഗമായി നടവയൽ ടൗണിൽ നിർമിച്ച ഓവുചാലിന്റെ മുകളിൽ പൂർണമായും സ്ലാബ് സ്ഥാപിക്കാത്തതാണ് അപകടം.
വയോധിക അടക്കം രണ്ടുപേർക്ക് സ്ലാബില്ലാത്ത ഭാഗത്തെ ഓവുചാലിനുള്ളിൽ വീണ് പരുക്കേറ്റു. രണ്ടുപേരും വീണത് യൂണിയൻ ബാങ്കിൽ നിന്ന് പടികൾ ഇറങ്ങി വരുന്ന സ്ഥലത്തിനോടു ചേർന്ന് മൂടാതെ കിടക്കുന്ന ഓവുചാലിനുള്ളിലേക്കാണ്.
ബാങ്കിലെ താൽക്കാലിക ജീവനക്കാരിക്ക് രണ്ടാഴ്ച മുൻപാണ് ഓവുചാലിൽ വീണു പരുക്കേറ്റതെങ്കിൽ ഇന്നലെ രാവിലെ കാവടം സ്വദേശിയായ സാവിത്രിയെന്ന വയോധികയ്ക്കും ഓവുചാലിനുള്ളിൽ വീണു പരുക്കേറ്റു.
കൈകാലുകൾക്കും വാരിയെല്ലിനും സാരമായി പരുക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിൽ നിന്ന് പടികൾ ഇറങ്ങുന്ന ഭാഗത്ത് നടപ്പാതയായി ഉപയോഗിക്കുന്ന ഓവുചാലിന്റെ മുകളിൽ ചെറിയ സ്ലാബ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് ഇരുവശവും സ്ലാബുകൾ സ്ഥാപിക്കാത്തതാണ് ബാങ്കിൽ നിന്ന് ഇറങ്ങിവരുന്നവർ ഓവുചാലിലേക്ക് വീഴാൻ കാരണം. 1 MINUTE AGO 1 MINUTE AGO 24 MINUTES AGO അപകടക്കെണികളെക്കുറിച്ചു അധികൃതരെയും കരാറുകാരെയും അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും എടുക്കാൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ഓവുചാലിന്റെ മുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തതിന് പുറമേ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച ടൗണിൽ റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യാത്തതിനാൽ കുഴിയായി കിടക്കുന്നതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

