തൃശൂർ ∙ പുതിയ ആറുവരി ദേശീയപാതയിൽ ദിശതെറ്റിച്ചു പാഞ്ഞെത്തിയ ടിപ്പർ ലോറിക്കു മുന്നിൽപെട്ട നാലംഗ കുടുംബം സഞ്ചരിച്ച കാർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
മലപ്പുറം – തൃശൂർ ജില്ലാ അതിർത്തിയിൽ പുന്നയൂരിനു സമീപത്ത് 5 ദിവസം മുൻപാണു സംഭവം. തൃപ്പൂണിത്തുറ സ്വദേശി കണ്ണനും ഭാര്യയും കുഞ്ഞും അമ്മയും സഞ്ചരിച്ച കാറിനു മുന്നിലേക്ക് എതിർദിശയിൽ നിന്നു വലതു ട്രാക്കിലൂടെ ലോറി പാഞ്ഞെത്തുന്നതു കണ്ടു വെട്ടിച്ചുമാറ്റിയതാണ് വൻദുരന്തം ഒഴിവാക്കിയത്. ലോറിയുടെ നമ്പർ പരിശോധിച്ചപ്പോൾ 142 തവണ ഗതാഗത നിയമലംഘനത്തിനു പിടിക്കപ്പെട്ട ലോറിയാണിതെന്നു കണ്ടെത്തി.
ഡ്രൈവറുടെ ലൈസൻസും ലോറിയുടെ പെർമിറ്റും റദ്ദാക്കാൻ മോട്ടർവാഹന വകുപ്പു നടപടി തുടങ്ങി.
കൊച്ചിയിൽ നിന്നു മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിലേക്കു യാത്ര ചെയ്യുകയായിരുന്നു കുടുംബം. പുന്നയൂർ പിന്നിട്ടു മലപ്പുറം ജില്ലാ അതിർത്തിയിലേക്ക് എത്താറായപ്പോൾ ഓവർടേക്കിങ്ങിനു വേണ്ടി കാർ വലത്തേയറ്റത്തെ ട്രാക്കിലേക്കു കയറ്റി. തൊട്ടുമുന്നിൽ പോയിരുന്ന കാർ പൊടുന്നനെ നടുവിലെ ട്രാക്കിലേക്കു മാറുന്നതുകണ്ടു നോക്കിയപ്പോഴാണു തങ്ങളുടെ ട്രാക്കിലേക്ക് എതിർദിശയിൽ നിന്നു ലോറി പാഞ്ഞടുക്കുന്നതു കണ്ടത്. കാർ പെട്ടെന്നു ബ്രേക്ക് ചെയ്തു ലൈൻ മാറ്റാൻ കഴിഞ്ഞതു കൊണ്ടുമാത്രമാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. പരിവഹൻ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ഡ്രൈവിങ് ലൈസൻസില്ലാതെ വണ്ടിയോടിച്ചതും ഇൻഷുറൻസ് ഇല്ലാത്തതുമടക്കം 142 കുറ്റകൃത്യങ്ങൾക്കുള്ള ചലാൻ ലഭിച്ച വാഹനമാണെന്നു കണ്ടു. ഇതോടെയാണു മോട്ടർവാഹന വകുപ്പു നടപടി തുടങ്ങിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

