ഇളമണ്ണൂർ ∙ പഞ്ചായത്തിലെ 5–ാം വാർഡിലെ കീരിക്കുന്നുമല ഇടിച്ചുനിരത്തി മണ്ണ് എടുക്കുന്നതായി പരാതി. ഇത് പരിസ്ഥിതിക്കും ജീവിതത്തിനും ഭീഷണിയായതിനാൽ മണ്ണെടുപ്പ് നിർത്തിവയ്ക്കണമെന്ന് പ്രത്യേക ഗ്രാമസഭ ചേർന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
ഭൂഗർഭജല സംരക്ഷണത്തിനും മണ്ണിടിച്ചിൽ, പ്രളയം, വരൾച്ച തുടങ്ങിയ ദുരന്തങ്ങൾ തടയുന്നതിനും നിർണായക പങ്ക് വഹിക്കുന്ന മല ഇടിച്ചുനിരത്തി മണ്ണെടുക്കുന്നത് ജലക്ഷാമത്തിനും മണ്ണിടിച്ചിലിനും വഴിതെളിക്കുന്നു.
ജലവിതരണ ടാങ്കും സ്ഥാപിച്ചിരിക്കുന്നത് മലയുടെ മുകളിലാണ്. പ്രശ്നത്തിൽ റവന്യു–പൊലീസ് അധികൃതർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി.
ഗ്രാമസഭയിലെ തീരുമാനങ്ങൾ
∙ കീരിക്കുന്നുമല ഇടിച്ചുനിരത്തി മണ്ണ് എടുക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കണമെന്ന് ബന്ധപ്പെട്ട
അധികാരികളോട് ആവശ്യപ്പെടും. ∙ റവന്യു, മൈനിങ് ആൻഡ് ജിയോളജി, പരിസ്ഥിതി, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ വകുപ്പുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിയമപരമായ കർശന നടപടികൾ സ്വീകരിക്കണം.
∙ കിരികുന്നുമലയേയും അതിന്റെ പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ദീർഘകാല പരിസ്ഥിതി സംരക്ഷണ പദ്ധതി രൂപീകരിക്കണം. ∙ പരിസ്ഥിതിക്കു നാശം വരുത്തുന്ന വികസന പ്രവർത്തനങ്ങൾ അനുവദിക്കരുത്, സൗഹൃദപരമായ വികസനമാണ് നടപ്പിലാക്കേണ്ടത്.
കീരിക്കുന്നുമല ഇടിച്ചു നിരത്തി മണ്ണെടുക്കുന്നത് തടയാൻ ഇന്നുചേരുന്ന പഞ്ചായത്തു കമ്മിറ്റിയിൽ ചർച്ച ചെയ്തു തീരുമാനമെടുക്കും.
വാർഡു സഭയിലെ തീരുമാനങ്ങൾ നടപ്പാക്കാൻ പഞ്ചായത്തു കമ്മിറ്റിയിൽ പ്രമേയം പാസാക്കും. വേനൽ കടുത്തിരിക്കുന്ന സമയത്തു നടക്കുന്ന മണ്ണെടുപ്പ് ഒരു കാരണവശാലും അനുവദിക്കില്ല.
ഇതു തടയുന്നതിനു വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും.’
സജിത, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

