പാലക്കാട്: പാലക്കാട് മുതലമടയിൽ ട്വന്റി -20യിൽ നിന്നും കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വന്റി -20യിൽ നിന്നും രാജി വെച്ചത്.
മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യിൽ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചവർ മുഴുവൻ ട്വന്റി -20യിൽനിന്നും രാജിവെച്ചു.
ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് രാജിവെച്ചവരുടെ തീരുമാനം. സാബു എം ജേക്കബ് പാർട്ടിയുമായി ആലോചിക്കാതെയാണ എൻഡിഎയിലെ ഘടകകക്ഷിയാകാൻ തീരുമാനിച്ചത് എന്നാണ് ആക്ഷേപം.
മുതലമടയിൽ ചേർന്ന യോഗം ട്വന്റി -20യിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാൻ തീരുമാനിച്ചു. നെല്ലിയാമ്പതി , നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവർത്തകരും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു.
50ഓളം പേരാണ് പാര്‍ട്ടി വിട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

