ആലപ്പുഴ∙ നിക്ഷേപ പദ്ധതിയിലൂടെ ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തു 53 വയസ്സുകാരനായ പ്രവാസിയിൽനിന്നു 1.55 കോടി രൂപ തട്ടിയെടുത്തു. കുവൈത്തിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിക്കാണു പണം നഷ്ടമായത്.
നിക്ഷേപിച്ച പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നികുതിയും കമ്മിഷനും ആവശ്യപ്പെട്ടു. ഈ തുക നൽകിയിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ നാഷനൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയായിരുന്നു.പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ ഏജന്റ് ആണെന്ന പേരിലാണു തട്ടിപ്പുകാർ ബന്ധപ്പെട്ടത്.
ഇവരുടെ ആപ്പിലൂടെ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു.
തുടർന്നു പ്രവാസി 19 ഇടപാടുകളിലായി പണം അയയ്ക്കുകയായിരുന്നു. 2025 നവംബർ 30 മുതൽ 2026 ജനുവരി 21 വരെയാണു തട്ടിപ്പു നടന്നത്.
ഈ പണവും ലാഭവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നികുതി അടയ്ക്കണമെന്നും കമ്മിഷൻ വേണമെന്നും പറഞ്ഞ് 20 ലക്ഷത്തിലധികം രൂപ കൂടി തട്ടിപ്പുകാർ കൈക്കലാക്കി. തുടർന്നും പണം ലഭിക്കാതെ വന്നതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്. പ്രവാസിയുടെ ഭാര്യ നൽകിയ പരാതിയിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു.ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മാത്രം ഈ വർഷം 10.52 കോടി രൂപയുടെ സൈബർ തട്ടിപ്പു കേസുകൾ റജിസ്റ്റർ ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

