അടൂർ ∙ രൂക്ഷമായ ജലക്ഷാമത്തിൽ വലഞ്ഞ് ഏറത്ത് പഞ്ചായത്ത് നിവാസികൾ. ചൂട് കടുത്തതോടെ ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങി, ജലഅതോറിറ്റിയുടെ പൈപ്പിലൂടെ ദിവസവും വെള്ളമെത്തുന്നില്ല.
മെയിൻ കനാൽ തുറന്നെങ്കിലും പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന ഉപകനാലുകൾ തുറന്നുവിടാത്തതും ജലക്ഷാമത്തിന്റെ ആക്കം കൂട്ടി. വടക്കടത്തുകാവ് മുരുകൻകുന്നാണ് കൂടുതൽ ക്ഷാമം നേരിടുന്ന പ്രദേശം.
കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി.
ദൂരസ്ഥലങ്ങളിൽപോയി വെള്ളം ചുമന്നുകൊണ്ടു വരേണ്ട ഗതികേടിലാണ് വീട്ടുകാർ.
പുതുശേരിഭാഗം, കന്നിമല, നെടുംകുന്നുമല, ചൂരക്കോട്, അന്തിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലും ജനങ്ങൾ ജലക്ഷാമത്താൽ വലയുകയാണ്. കാർഷിക വിളകളും കരിഞ്ഞുണങ്ങിത്തുടങ്ങി.
വാഴക്കൃഷിയാണു കൂടുതലും കരിഞ്ഞുതുടങ്ങിയത്. പച്ചക്കറിക്കൃഷിയേയും ഉണക്ക് ബാധിച്ചിട്ടുണ്ട്.
ജലക്ഷാമം: ധർണ നടത്തി ബിജെപി
വടക്കടത്തുകാവ് ∙ ഏറത്ത് പഞ്ചായത്തിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ബിജെപി ഏറത്ത് പഞ്ചായത്ത് കമ്മിറ്റി, പഞ്ചായത്ത് ഓഫിസിനു മുൻപിൽ ധർണ നടത്തി.
ജില്ലാ ഉപാധ്യക്ഷൻ അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബി.ശ്രീകുമാർ അധ്യക്ഷനായി.
വൈസ്പ്രസിഡന്റ് വിനീഷ് കൃഷ്ണൻ, സുഭാഷ്, ഗോപൻ മിത്രപുരം, മണ്ഡലം ട്രഷറർ എസ്.വേണു, മണക്കാല ഏരിയ ട്രഷറർ ജയൻ നടുവത്തുശേരി, പ്രസിഡന്റ് രാധാകൃഷ്ണപിളള, അജയ് സി.ഉണ്ണിത്താൻ, ഡി.അജിത്കുമാർ, അനിതാ രതീഷ്, സുദേവൻ, പ്രദീപ്, ഗോപകുമാർ, സന്തോഷ് വാസു, രമ്യ ജയകുമാർ, മഞ്ജു, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
നിവേദനം നൽകി എൽഡിഎഫ്
വടക്കടത്തുകാവ് ∙ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏറത്ത് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകി. പാർലമെന്ററി പാർട്ടി ലീഡർ ജെ.ശൈലേന്ദ്രനാഥ്, ശ്രീജാകുമാരി, മഞ്ജുഷ, ജയലക്ഷ്മി, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

