തൃശൂർ ∙ നീണ്ട കാത്തിരിപ്പു ശേഷം തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയിലെ ദുരിതയാത്ര അവസാനിക്കുന്നു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ നടപ്പാക്കുന്ന പാതയുടെ വികസന ജോലികൾ ഫെബ്രുവരി 20ന് പൂർത്തിയാകുമെന്ന് നിർവഹണ ഏജൻസിയായ കെഎസ്ടിപി ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ റോഡുകളുടെ നവീകരണവും കലുങ്കുകളുടെയും ചെറു പാലങ്ങളുടെയും നിർമാണവും പൂർത്തിയായിട്ടുണ്ട്.
കാനകൾ, സംരക്ഷണ ഭിത്തി, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, തെരുവു വിളക്ക് സ്ഥാപിക്കൽ, നടപ്പാതകൾ തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുകയാണ്.
കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന പൂങ്കുന്നം–പുഴയ്ക്കൽ–മുതുവറ ഭാഗത്തെ കോൺക്രീറ്റ് റോഡ് കഴിഞ്ഞ ദിവസം തുറന്നു നൽകിയിരുന്നു. റോഡ് നിർമാണ ജോലികളുടെ പുരോഗതി വിലയിരുത്താൻ കലക്ടർ അർജുൻ പാണ്ഡ്യൻ ഇന്നലെ സ്ഥലം സന്ദർശിച്ചു. ബാക്കിയുള്ള ജോലികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കെഎസ്ടിപി ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയർ കെ.എം. മനോജ്, പ്രോജക്ട് മാനേജർ ഡി.ശ്രീരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

