കൊയിലാണ്ടി∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കൊയിലാണ്ടി അഗ്നിരക്ഷാ കേന്ദ്രം. 45 ജീവനക്കാരുള്ള ഇവിടെ ആകെയുള്ളത് ഒരു ശുചിമുറിയാണ്. ദിവസവും 15 പേർ ഇവിടെ രാത്രിയും പകലും ഡ്യൂട്ടിക്ക് ഉണ്ടാകും.
കഴിഞ്ഞ ദിവസം ആകെയുള്ള ശുചിമുറിയും നിറഞ്ഞൊഴുകി ദുർഗന്ധമായി. ഇതോടെ ജീവനക്കാർ തന്നെ മാലിന്യം മാറ്റുകയായിരുന്നു.
2017 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് പിന്നിൽ താൽക്കാലിക കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഫയർ സ്റ്റേഷന് വേണ്ടി മണമൽ ഹോമിയോ ആശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തിയിട്ട് വർഷങ്ങളായെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

