ചെറുതോണി ∙ കോൺഗ്രസ് പ്രവർത്തകർ ഇടുക്കി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് നേതാക്കളും പ്രവർത്തകരും ഇന്നലെ ചെറുതോണി ടൗണിൽ ദേശീയ പാത ഉപരോധിച്ചു. ശബരിമല സ്വർണക്കൊള്ളയ്ക്കു കൂട്ടുനിന്ന ദേവസ്വം മന്ത്രി രാജി വയ്ക്കുക, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
താലൂക്ക് ഓഫിസിലെ സമരപരിപാടികൾ പെട്ടെന്ന് അവസാനിപ്പിച്ച പ്രവർത്തകർ ചെറുതോണി സെൻട്രൽ ജംക്ഷനിലെത്തി ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിക്കുകയായിരുന്നു.
1.15ന് ആരംഭിച്ച ഉപരോധ സമരം അര മണിക്കൂർ പിന്നിട്ടപ്പോൾ സ്ഥലത്തെത്തിയ എഎസ്പി ഇമ്മാനുവൽ പോൾ നേതാക്കളുമായി ചർച്ച നടത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു പറഞ്ഞതോടെ ഉപരോധം അവസാനിപ്പിക്കാൻ നേതാക്കൾ തീരുമാനിക്കുകയായിരുന്നു.
ടൗണിൽ ഒട്ടേറെ വാഹനങ്ങൾ കുരുക്കിൽപെട്ടു.
നേതാക്കളായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ടോണി തോമസ്, പി.എ.സജി, സി.നെൽസൻ, മനോജ് കോക്കാട്, എൻ.മണിമേഖല, മിനി പ്രിൻസ്, ആൻസി ജയിംസ്, എൻ.പുരുഷോത്തമൻ, പി.കെ.ചന്ദ്രശേഖരൻ, ജയ്സൻ കെ.ആന്റണി, ടി.ജെ.പീറ്റർ, ശാന്തി രമേശ്, ഷിബിലി സാഹിബ്, റോബിൻ കാരയ്ക്കാട്, തോമസ് മൈക്കിൾ, സി.എസ്.യശോധരൻ, ജോർജ് കൂറുമ്പുറം, ജോർജ് തോമസ്, രാജാ മാട്ടുക്കാരൻ, ടോമി പാലയ്ക്കൽ, പി.ഡി.ജോസഫ്, സാന്ദ്രാമോൾ ജിന്നി, ആൻസി തോമസ് തുടങ്ങിയവർ റോഡ് ഉപരോധത്തിന് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

