ശ്രീകണ്ഠപുരം ∙ തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാനപാതയിൽ പരിപ്പായി കക്കരക്കുന്ന് വളവിൽ മരവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ശ്രീകണ്ഠപുരം ഭാഗത്തുനിന്നു തളിപ്പറമ്പ് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ചെറിയ ലോറിയിൽ കൂടുതൽ മരം കയറ്റിയിരുന്നു. ലോറി ശ്രീകണ്ഠപുരം ടൗണിൽ സെൻട്രൽ ജംക്ഷനിലെ സിഗ്നലിനു സമീപം ബംപിൽ കെണിഞ്ഞു കുറേനേരം ഗതാഗതപ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ഇവിടെനിന്നു പോയി 200 മീറ്റർ എത്തിയപ്പോഴാണു പരിപ്പായി വളവിൽ മറിഞ്ഞത്. ലോറിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും വൻ അപകടം ഒഴിവായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

