കൊല്ലം ∙ മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടതെന്നും എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ടെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ‘കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ പറയുന്നത്. തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ ഞാനാണ്.
എറണാകുളം ഗെസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയമുനയിലാക്കിയത്.
അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻചാണ്ടിയുടെ മഹത്വം.
ഗണേഷിന്റെ കയ്യിലുള്ളതെന്താണെന്നു പറയട്ടെ. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ട്’– ഷിബു ബേബി ജോൺ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

