മൂന്നാർ∙ വർഷങ്ങളായി ഉപയോഗരഹിതമായി കിടന്ന, ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ഹരിത ചെക്പോസ്റ്റ് പൊളിച്ചുമാറ്റി. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ വീതി കൂട്ടലിന്റെ ഭാഗമായാണ് പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപം സ്ഥാപിച്ചിരുന്ന ഹരിത ചെക്പോസ്റ്റ് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയത്.
2023 ഏപ്രിൽ ഒന്നിനാണ് ചെക്പോസ്റ്റ് പ്രവർത്തനമാരംഭിച്ചത്.
മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ച ചെക്പോസ്റ്റ് മഴക്കാലമാരംഭിച്ചതിനെ തുടർന്ന് 3 മാസങ്ങൾക്കു ശേഷം പ്രവർത്തനം നിർത്തി. പിന്നീട് മാസങ്ങളോളം അടഞ്ഞുകിടന്ന് 2024 ജനുവരിയിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.
ഏതാനും ആഴ്ചകൾക്കുശേഷം ചെക്പോസ്റ്റ് വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.
വിനോദ സഞ്ചാരികളുമായെത്തുന്ന വാഹനങ്ങൾ ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി മാലിന്യങ്ങൾ സംഭരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവൽക്കരണ ലഘുരേഖകൾ നൽകുക, മാലിന്യങ്ങൾ സംഭരിക്കുന്നതിനുള്ള യൂസർ ഫീ ഈടാക്കുക എന്നിവയായിരുന്നു ചെക്പോസ്റ്റുകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
യുഎൻഡിപിയുടെ സാമ്പത്തിക സഹായത്തോടെ 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിർമിച്ച ചെക്പോസ്റ്റിൽ സഞ്ചാരികളിൽനിന്നു തരംതിരിച്ച് സംഭരിക്കുന്ന മാലിന്യങ്ങളിൽ ജൈവമാലിന്യങ്ങൾ ചെക്പോസ്റ്റിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനവുമുണ്ടായിരുന്നു. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ചശേഷം അടച്ചുപൂട്ടിയ ഹരിത ചെക്പോസ്റ്റ് ഒടുവിൽ പൊളിച്ചുകളയുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

