ആലപ്പുഴ∙ ജില്ലയിൽ 300 മഞ്ഞ (എഎവൈ) റേഷൻകാർഡുകളും 2433 പിങ്ക് (പിഎച്ച്എച്ച്) റേഷൻകാർഡുകളും കൂടി അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ജി.ആർ.അനിൽ മുൻഗണനാ വിഭാഗത്തിലെ റേഷൻകാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചിരുന്നു.
പിഎച്ച്എച്ച് വിഭാഗത്തിൽ സംസ്ഥാനത്താകെ 39,000 റേഷൻകാർഡുകളും എഎവൈ വിഭാഗത്തിൽ 7000 റേഷൻകാർഡുകളുമാണ് അനുവദിച്ചത്.
ഗുണഭോക്താക്കളുടെ യോഗ്യത പരിശോധിച്ചു പോയിന്റ് നൽകി അതിലെ മുൻഗണന കണക്കാക്കിയാണു സംസ്ഥാനത്ത് അനുവദിക്കുന്ന റേഷൻകാർഡുകൾ ആർക്കൊക്കെയെന്നു തീരുമാനിക്കുക. ജില്ലയിൽ എഎവൈ കാർഡിനു യോഗ്യതയുള്ള 493 കുടുംബങ്ങളുടെ അപേക്ഷകളും പൊതുവിതരണ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
ഇവരെ അടുത്തഘട്ടത്തിൽ പരിഗണിക്കും. ജില്ലയിൽ ആകെ 6,24,819 റേഷൻകാർഡുകളാണ് ഉള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

