പാലാ ∙ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച് സെന്ററിൽ നൂതന സംവിധാനങ്ങളോടെ റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് യൂണിറ്റിന്റെ ആശീർവാദവും സ്വിച്ച് ഓൺ കർമവും നിർവഹിച്ചു.
സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ സമ്പൂർണ കാൻസർ ചികിത്സാകേന്ദ്രം എന്ന ലക്ഷ്യം യാഥാർഥ്യമായിരിക്കുകയാണെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ചുരുങ്ങിയ വർഷത്തിനിടെ മാർ സ്ലീവാ മെഡിസിറ്റിക്ക് ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി മാനേജിങ് ഡയറക്ടർ മോൺ. ഡോ.
ജോസഫ് കണിയോടിക്കൽ പറഞ്ഞു. വർഗീസ് മാളിയേക്കൽ, ഷീല മാളിയേക്കൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, റേഡിയേഷൻ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ആൻഡ് കോഓർഡിനേറ്റർ ഡോ.സോൻസ് പോൾ എന്നിവർ പ്രസംഗിച്ചു.
അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അംഗീകാരത്തോടെ ഉന്നത നിലവാരമുള്ള സാങ്കേതിക വിദ്യകളോടെയുള്ള റേഡിയേഷൻ ചികിത്സയാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച് സെന്ററിൽ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാതെ അപകടകരമായ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഉയർന്ന ഊർജത്തിൽ എക്സ്റേകൾ ഉപയോഗിക്കുന്നതാണ് റേഡിയേഷൻ തെറാപ്പി.
ഏറ്റവും നൂതനമായ വിദേശനിർമിത ലീനിയർ ആക്സിലറേറ്റർ സംവിധാനമാണ് റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ ക്രമീകരിച്ചിരിച്ചിരിക്കുന്നത്.
ഇലക്ട വെർസ (ഹൈ ഡെഫനിഷൻ ഡൈനാമിക് റേഡിയോ സർജറി) ലീനിയർ ആക്സിലറേറ്ററിലൂടെ കുറഞ്ഞ സമയത്തിൽ വേഗമേറിയ ചികിത്സ ലഭ്യമാകും എന്നത് പ്രത്യേകതയാണെന്നും മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ, റേഡിയേഷൻ ഓങ്കോളജി വിഭാഗം കോഓർഡിനേറ്റർ ഡോ.സോൻസ് പോൾ, അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ.വിഷ്ണു രഘു, ഡോ.ആൻസി മാത്യു എന്നിവർ പറഞ്ഞു.
കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട് നിലകളിലായാണ് ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനം.
35 ബെഡ് കീമോതെറാപ്പി കെയർ യൂണിറ്റ്, 3 വിഐപി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങൾ ഓങ്കോളജി ഡേ കെയറിലുണ്ട്. കുട്ടികളുടെ കാൻസർ ചികിത്സയ്ക്കായി പ്രത്യേക പ്രാഗൽഭ്യം നേടിയവരുടെ സേവനങ്ങളാണ് ഇവിടെ ക്രമീകരിച്ചിക്കുന്നത്.
കൺസൾട്ടന്റ് ഡോ.വിഷ്ണു എസ്.നായരുടെ നേതൃത്വത്തിലാണ് പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനം. സീനിയർ കൺസൾട്ടന്റ് ബ്രിഗേഡിയർ ഡോ.എം.ജെ.ജേക്കബ്, കൺസൾട്ടന്റ് ഡോ.ജയേഷ് എം എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനം.
സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോഫിൻ. കെ.
ജോണിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീൻ ആൻഡ് ക്രയോ പ്രിസർവേഷൻ യൂണിറ്റും പ്രവർത്തന സജ്ജമാകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

