കൈപ്പട്ടൂർ ∙ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിന്റെ നേതൃത്വത്തിലുള്ള കീപ്പള്ളിൽ അന്നമ്മ ജോൺ സ്മാരക അഖില കേരള പ്രസംഗമത്സരം വള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കവിത വി.കുറുപ്പ് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ, ബിനു കെ.സാം, പ്രീത് ജി. ജോർജ്, കൺവീനർ ഫ്രെഡി ഉമ്മൻ, കെ.പ്രിയ, തോമസ് തുണ്ടിയത്ത്, ലറ്റിഷ മറിയം ശാമുവൽ, വിൻസൺ തോമസ് എന്നിവർ പ്രസംഗിച്ചു.
കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിലെ ആർ.കീർത്തന ഒന്നാം സ്ഥാനവും പത്തനംതിട്ട
മാർത്തോമ്മാ ഹൈസ്കൂളിലെ റയാൻ നൈനാൻ സിബി രണ്ടാം സ്ഥാനവും കൊടുമൺ ഹൈസ്കൂളിലെ അൽക്ക മേരി ബിജു മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ പത്തനംതിട്ട
പ്രസ് ക്ലബ് സെക്രട്ടറി ജി.വിശാഖൻ വിജയികൾക്ക് കാഷ് അവാർഡ് നൽകി. സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളി അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് കവിത വി.കുറുപ്പ്, ജി.മനോജ്, സുനി ജോൺ, ഷൈനി തോമസ്, അജി മാത്യു, എം.പി.ഷാജി, ധന്യ രാജേന്ദ്രൻ, ടോമിൻ പടിയറ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

