ലുലു ഗ്രൂപ്പ് കേരളത്തിൽ വലിയ നിക്ഷേപ പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് കേരളത്തിന്റെ പവലിയൻ തുറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശ്ശേരിയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം ഉൾപ്പെടെ വിപുലമായ പദ്ധതികളാണ് ലുലുവിന് കേരളത്തിലുള്ളത്. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുകയും ഒപ്പം തൊഴിലവസരങ്ങൾ ഉയർത്തുകയുമാണ് ചെയ്യുന്നതെന്നും യൂസഫലി പറഞ്ഞു.
ഡൽഹിക്കാർക്കായി നോയിഡയിൽ പുതിയ മാൾ ആരംഭിക്കുമെന്ന് യൂസഫലി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വ്യവസായ സമൂഹത്തിന് മികച്ച പിന്തുണയാണ് നൽകുന്നത്. ലക്നൗ ലുലുമാളിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു.
സംസ്ഥാനത്ത് റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമാണ് നോയിഡയിലും മാൾ ആസൂത്രണം ചെയ്യുന്നത്.
ലക്നൗവിലെ വിവിധ ഭാഗങ്ങളിലായി ലുലു ഹൈപ്പർ എക്സ്പ്രസ് മാർക്കറ്റുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദാവോസിൽ കേരള പവലിയൻ
കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ദാവോസിൽ കേരള പവലിയൻ തുറന്നു. വ്യവസായ മന്ത്രി പി.
രാജീവ് ഉദ്ഘാടനം ചെയ്തു. എം.എ.
യൂസഫലി, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം.
മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിന്റെ മികവുകളും ആകർഷണങ്ങളും നിക്ഷേപകരിലേക്ക് എത്തിക്കാനായി ഭാവിനിക്ഷേപങ്ങൾക്ക് അനുയോജ്യമായി കേരളം മാറിയെന്ന പ്രമേയം ഉൾക്കൊള്ളുന്നതാണ് പവലിയൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

