കോയിൽമുക്ക് ∙ പതിറ്റാണ്ടുകൾ പഴക്കമുള്ള കോയിൽമുക്ക് ക്ഷേത്രം – ചേന്ദങ്കര ജെട്ടി റോഡ് തകർന്ന നിലയിൽ. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കോയിൽമുക്ക് ഭഗവതി ക്ഷേത്രം ജംക്ഷനിലെ 110 കെ.വി സബ് സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന ഒരു കിലോമീറ്റർ ദൈർഘ്യം ഉള്ള റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്.
റോഡിൽ നിർമിച്ചിട്ടുള്ള കലുങ്ക് റോഡിനേക്കാൾ വളരെ ഉയരത്തിലാണ്. സ്പെഷൽ ബോട്ട് കടന്നുപോകുന്നതിനു വേണ്ടിയാണ് കലുങ്ക് ഉയരത്തിൽ നിർമിച്ചത്.
എന്നാൽ ഇതു വഴി ചെറുവള്ളം പോലും കടന്നുപോകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കലുങ്കിലേക്കു കയറുന്ന ഭാഗം അപ്രോച്ച് റോഡുമായി ഉയർന്നു നിൽക്കുന്നതിനാൽ ഇവിടെ വാഹനാപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറഞ്ഞു.
മാത്രമല്ല റോഡും അപ്രോച്ച് റോഡും തകർന്ന നിലയിലാണ്. പൈപ്പിടുന്നതിനായി റോഡിന്റെ ഇരുവശവും കുഴിച്ചതോടെയാണ് കൂടുതൽ തകർന്നത്.
എടത്വ പഞ്ചായത്ത് 12, 13 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്.
റോഡിനു സമീപം ഒട്ടേറെ ബോട്ട് ജെട്ടികളും കടന്നുപോകുന്നുണ്ട്. ചെറുവള്ളിക്കാവ്, പള്ളിപ്പുറത്തു കാവ്, കോട്ടയിൽ ധർമ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലേക്കു പോകുന്നതും ചങ്ങങ്കരി, മരിയാപുരം, തകഴി എന്നിവിടങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാനപാതയിൽ മരിയാപുരം ജംക്ഷനും കോയിൽ മുക്ക് ക്ഷേത്രം വരെയുള്ള റോഡിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഗതാഗതം തിരിച്ചു വിടുന്നതും ഈ റോഡ് വഴിയാണ്.
മഴക്കാലം വരുന്നതോടെ റോഡിലൂടെ കാൽനട പോലും അസാധ്യമാകും.
അതിനു മുൻപേ കലുങ്കിന്റെ അപ്രോച്ച് മണ്ണിട്ട് ഉയർത്തുകയും റോഡ് ടാറിങ് നടത്തി പൂർത്തിയാക്കണമെന്നുമാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

