കോട്ടയം ∙ ഏറ്റെടുക്കാനോ നീക്കം ചെയ്യാനോ ആളില്ലാതെ ജില്ലാ ജനറൽ ആശുപത്രി പരിസരത്ത് 40 വാഹനങ്ങൾ. കാർ, ജീപ്പ്, മിനി ബസ് ആംബുലൻസ് അടക്കമാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്.
പാർക്കിങ്ങിന് ഇടമില്ലാതെ വന്നതോടെ ജില്ലാ ജനറൽ ആശുപത്രി അധികൃതർ വാഹനങ്ങൾ നീക്കുന്നതിന് ആരോഗ്യവകുപ്പിനു പരാതി നൽകി. കണ്ടം ചെയ്ത വാഹനങ്ങളുടെ യന്ത്രഭാഗങ്ങളടക്കം കാണാതായെന്ന ആരോപണവുമുണ്ട്.
പരാതിയായും നേരിട്ടും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ പലതവണ വിവരം അറിയിച്ചതാണെന്നും ഇവർ പറയുന്നു.
തുരുമ്പെടുത്ത് ഭാഗികമായി നശിച്ച വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ കെട്ടിട നിർമാണം നടക്കുന്ന ഭാഗത്തടക്കം വാഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
നിർമാണത്തിനുള്ള സാമഗ്രികൾ സൂക്ഷിക്കാൻ പോലും സൗകര്യമില്ല.ഇന്നലെ ആശുപത്രി വളപ്പിനുള്ളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.
ഇതിനിടയിലാണ് ആംബുലൻസുകളടക്കം പാർക്ക് ചെയ്തത്. ആശുപത്രിയിലെത്തുന്നവർക്കും ജീവനക്കാർക്കും വാഹന പാർക്കിങ്ങിന് ഇടമില്ലാതെ വന്നതോടെ ജില്ലാ പഞ്ചായത്തിന്റെ സഹായം തേടുകയാണ് ആശുപത്രി അധികൃതർ.
20–25 വർഷം പഴക്കമുള്ള കണ്ടം ചെയ്ത വാഹനങ്ങൾ നീക്കണമെന്ന ആവശ്യം സർക്കാർ തലത്തിലാണ് പരിഹരിക്കേണ്ടത്.
അടുത്തിടെ ജില്ലാ ജനറൽ ആശുപത്രിയുടെ 3 വാഹനങ്ങൾ കണ്ടം ചെയ്തിരുന്നു. ഇതു നീക്കാൻ കരാറേറ്റടുത്തയാളും എത്തിയില്ല.ചില കണ്ടം ചെയ്ത വാഹനങ്ങൾ ഗാരിജിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാഹനങ്ങൾ കാടുകയറി മൂടിയ നിലയിലും കാണാം. ഇതിനുള്ളിൽ തെരുവുനായ കിടക്കുന്നതു പതിവെന്ന് ജീവനക്കാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

