കുമരകം / ആലപ്പുഴ ∙ കായൽ ടൂറിസത്തിലെ പ്രധാന ആകർഷണമായ ഹൗസ്ബോട്ടുകളിൽ ചിലത് മാനദണ്ഡങ്ങൾ പാലിക്കാതെയും നിലവാരമില്ലാതെയും സർവീസ് നടത്തുന്നതിനെതിരെ വിനോദസഞ്ചാരികൾ രംഗത്തുവരുന്നു. ബുക്ക് ചെയ്യുമ്പോൾ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളോ വൃത്തിയോ ഇല്ലാത്ത ഹൗസ്ബോട്ടുകളാണ് സവാരിക്കായി കടവത്ത് എത്തുമ്പോൾ പലർക്കും ലഭിക്കുന്നത്. ഇതോടെ യാത്ര ഒഴിവാക്കി മടങ്ങുന്ന സംഭവം പല തവണയുണ്ടായി.
ഇത്തരം കബളിപ്പിക്കലുകളെപ്പറ്റി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണം ഉണ്ടാവുന്നത് ടൂറിസം വ്യവസായത്തിനു തിരിച്ചടിയാകുന്നു. വേമ്പനാട്ടു കായലിൽ ഹൗസ്ബോട്ടുകളും മോട്ടർ ബോട്ടുകളും ഉൾപ്പെടെ 500 ജലയാനങ്ങൾക്കു സർവീസ് നടത്താനാണ് ശേഷിയുള്ളത്.
തുറമുഖ വകുപ്പിന്റെ കണക്കെടുപ്പിൽ കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 1,300 ഹൗസ്ബോട്ടുകളാണു കായലിൽ കണ്ടെത്തിയത്.
സഞ്ചാരികൾക്ക് കിട്ടുന്നത്
∙ വൃത്തിയില്ലാത്ത ഹൗസ്ബോട്ടുകൾ, ഇരിപ്പിടങ്ങൾ, കിടപ്പുമുറികൾ, ശുചിമുറികൾ
∙ ശുചിത്വമില്ലാത്ത ഭക്ഷണം
∙ കായലിൽനിന്നു നേരിട്ട് കോരിയെടുക്കുന്ന വെള്ളം ചില ഹൗസ്ബോട്ടുകളിൽ ഉപയോഗിക്കുന്നു
∙ ലൈസൻസും പരിശീലനവും ഇല്ലാത്ത ജീവനക്കാർ
∙ ബുക്കിങ് സമയത്ത് വാഗ്ദാനം ചെയ്ത ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകാതിരിക്കുക
∙ വെബ്സൈറ്റുകളിൽ കാണിച്ചിരിക്കുന്ന ഹൗസ്ബോട്ടുകൾക്കു പകരം സൗകര്യങ്ങൾ കുറവുള്ള ബോട്ടുകൾ നൽകുക.
∙ രാത്രി ഹൗസ്ബോട്ടുകളിൽ താമസിക്കുന്ന സഞ്ചാരികൾ രാവിലെ പത്തിനു പോയിക്കഴിഞ്ഞാൽ ഒരു മണിക്കൂർ ശുചീകരണസമയമാണ്. ഇതു മിക്കപ്പോഴും ഉണ്ടാകില്ല. ∙ സുരക്ഷിതത്വമില്ലായ്മ.
ഹൗസ്ബോട്ട് മുങ്ങിയും തീപിടിച്ചുമുള്ള അപകടങ്ങൾ ഇടയ്ക്കിടെയുണ്ടാകുന്നു.
ഹൗസ്ബോട്ടിൽ വേണ്ടത്
∙ 5 വർഷത്തേക്കുള്ള റജിസ്ട്രേഷൻ
∙ ഒരു വർഷത്തേക്കുള്ള സർവേ സർട്ടിഫിക്കറ്റ്
∙ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
∙ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്
∙ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്
യാത്രക്കാരുടെ സുരക്ഷയ്ക്ക്
∙ ലൈഫ് ജാക്കറ്റ് (യാത്രക്കാരുടെ എണ്ണം അനുസരിച്ച്)
∙ ലൈഫ്ബോയ് (യാത്രക്കാരുടെ എണ്ണം അനുസരിച്ച്)
∙ പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് ഫോൺ നമ്പരുകൾ
ജീവനക്കാർ
∙ സ്രാങ്ക്, ഡ്രൈവർ, ലാസ്കർ (എല്ലാവർക്കും ലൈസൻസ് വേണം)
മാനദണ്ഡങ്ങളില്ല
വെബ്സൈറ്റിലുള്ളത് പ്രീമിയം, ഡീലക്സ്, എസി ഹൗസ് ബോട്ടുകൾ. ഓരോന്നിലും എന്തൊക്കെ സൗകര്യങ്ങൾ വേണമെന്ന് കൃത്യമായ നിബന്ധനകളില്ല.
ഉടമകൾ ഇഷ്ടാനുസരണം സ്വന്തം ബോട്ടിനെ വിശേഷിപ്പിക്കുന്നു. ഒരേ വിഭാഗത്തിലുള്ള രണ്ടു ബോട്ടിൽ കയറിയാൽ രണ്ടിനും രണ്ടു നിലവാരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

